പ്രായം കൂടി വരും തോറും ആളുകൾക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് എല്ലുകളും പല്ലുകളും ബലക്കുറവ് മൂലം ദ്രവിക്കുന്നു എന്നുള്ളത്. ചിലർക്ക് പെട്ടെന്ന് തന്നെ ഇത്തരത്തിൽ ഉള്ള അവസ്ഥ കൊണ്ട് എല്ലുകൾ പൊട്ടാനുള്ള സാധ്യതയുമുണ്ട്. പല്ലുകൾ വേദന അനുഭവപ്പെടുന്നതിനും പല്ലുകൾ പൊഴിഞ്ഞു പോകുന്നതിനും ഈ കാൽസ്യത്തിന്റെ കുറവ് കാരണമാകും. പ്രധാനമായും ഈ കാൽസ്യം ശരീരത്തിലേക്ക് ഉത്പാദിപ്പിക്കപ്പെടുന്നത് പാര തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്നുമാണ്. എ ഗ്രന്ഥിയിൽ ഉണ്ടാകുന്ന തകരാറുകളോ അല്ലെങ്കിൽ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ മൂലം തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനോടൊപ്പം തൈറോയ്ഡ് ഗ്രന്ഥി കൂടി നീക്കം ചെയ്യപ്പെടുകയാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധ്യത വളരെ കൂടുതലാണ്.
മിക്കവാറും സ്ത്രീകളും മെനോപോസിനു ശേഷം എല്ലുകൾക്ക് ബലക്ഷയം ഉണ്ടായി ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളും കാരണങ്ങളും കൊണ്ട് തന്നെ എല്ലുകൾ പൊട്ടാനുള്ള ഇടയുണ്ട്. അതുപോലെതന്നെ ചെറിയ കുട്ടികളാണെങ്കിലും കാൽസ്യത്തിന് കുറവുമൂലം നഖങ്ങൾ പൊടിഞ്ഞു പോകുന്നതായി കാണപ്പെടുന്നു.
ഇത്തരത്തിലുള്ള ലക്ഷണങ്ങളെല്ലാം നിങ്ങളിൽ കാണുന്നുണ്ട് എങ്കിൽ തീർച്ചയായും കാൽസ്യത്തിന്റെ കുറവായിരിക്കും എന്ന് തിരിച്ചറിഞ്ഞ് ഇതിനുവേണ്ട ചികിത്സകൾ ചെയ്യാം. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ കാൽസ്യം വിറ്റമിൻ ഡി എന്നിവ ആവശ്യമായ അളവിൽ ശരീരത്തിന് ലഭിക്കേണ്ടതുണ്ട്.
പ്രദാനമായും കാൽസ്യം ഒരു ശരീരത്തിലെക്ക് ആവശ്യമായുള്ള അളവ് 8.5 മുതൽ 10.5 വരെയാണ്. ഈ അളവിൽ നിന്നും കുറയുന്ന സമയത്താണ് ശരീരത്തിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണപ്പെടുന്നത്. അമിതമായ ക്ഷീണം തളർച്ച എപ്പോഴും ഉറക്കം വരുന്ന ഒരു അവസ്ഥ ശരീരത്തിന് ബലമില്ല എന്നൊരു തോന്നൽ ഉണ്ടാവുക എന്നിവയെല്ലാം കാൽസ്യകുറവ് കൊണ്ട് തന്നെ അനുഭവപ്പെടാം.