ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന ആളുകളുടെ വീടുകളിൽ എല്ലാം സന്ധ്യയ്ക്കും രാവിലെയും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്. സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന നേരത്ത് കിണ്ടിയിൽ തുളസിയില നുള്ളിയിട്ട് ശുദ്ധജലം തീർത്ഥമായി കരുതി നിലവിളക്കിനോടൊപ്പം വെച്ച് പ്രാർത്ഥിക്കാറുണ്ട്. ഇങ്ങനെ നിലവിളക്കിനോടൊപ്പം ഈ ജലം വയ്ക്കുന്നത് ദേവിക്ക് അല്ലെങ്കിൽ ഈശ്വരനെ വേണ്ടിയാണ്. അതുകൊണ്ടുതന്നെ പിന്നീട് നിലവിളക്ക് 40 മിനിറ്റ് എങ്കിലും കത്തിച്ചുവച്ച ശേഷം കെടുത്തി തിരിച്ചെടുത്തു വയ്ക്കുന്ന സമയത്ത്, ഈ കിണ്ടിയിലെ ജലം നിങ്ങൾ എന്താണ് ചെയ്യാറുള്ളത് എന്നത് വളരെ പ്രധാനമാണ്.
അറിവില്ലാത്ത ആളുകൾ ചെയ്യുന്നത് വാഷ്ബേസിനിൽ ഒഴിക്കുകയോ, അടുക്കളപ്പുറത്തേക്ക് ഒഴിച്ചു കളയുകയോ ആണ്. എന്നാൽ ഒരിക്കലും ഇത്തരത്തിൽ ഒരു തെറ്റ് നിങ്ങൾ ചെയ്യരുത്. ഇങ്ങനെ കിണ്ടിയിലെ ജലം ഒഴിച്ച് കളയുന്ന രീതി വലിയ ദോഷമാണ് ഉണ്ടാക്കുന്നത്. ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ കിണ്ടിയിലെ ജലം നിലവിളക്ക് കത്തിച്ച ശേഷം എടുത്ത്, നിങ്ങളുടെ വീട്ടിലുള്ള ലക്ഷ്മി സാന്നിധ്യമുള്ള ചില ചെടികളുടെ താഴെയായി ഒഴിച്ചു കൊടുക്കാം.
പ്രധാനമായും മഞ്ഞൾ, തുളസി, കറ്റാർവാഴ, മൈലാഞ്ചി എന്നീ നാല് ചെടികളാണ് കിണ്ടിയിലെ ജലം ഒഴിച്ചു കളയുന്നതിന് കൂടുതലും അഭികാമ്യം ആയിട്ടുള്ളത്. ഇവയൊന്നും ശ്രദ്ധിക്കാതെ ചില ആളുകൾ ചുമ്മാതെ ഒഴിച്ച് കളയുന്ന ഒരു രീതിയുണ്ട്. ഒരിക്കലും ഇത്തരത്തിൽ ഒരു പ്രവർത്തി നിങ്ങൾ ഇതുവരെ ചെയ്തിട്ടുണ്ടെങ്കിൽ ഇനി മുതൽ എങ്കിലും ചെയ്യാതിരിക്കുക. ഈശ്വരനുവേണ്ടി പ്രാർത്ഥിച്ചു വെച്ച ജലം ഇങ്ങനെചെയ്യുന്നത് എത്ര വലിയ ദോഷമാണ് എന്ന് മനസ്സിൽ നിങ്ങൾ തന്നെ ചിന്തിച്ചാൽ മനസ്സിലാക്കാൻ ആകും.