എത്ര നിയന്ത്രിച്ചിട്ടും മാറാത്ത പ്രമേഹം ഇനി മാറ്റിയെടുക്കാം.

പ്രമേഹം എന്ന രോഗത്തെക്കുറിച്ച് ഇനിയും പറയേണ്ടതില്ല. നാം എല്ലാവരും ഇതിനെക്കുറിച്ച് ഒരുപാട് ബോധവാന്മാരാണ്. എത്ര തന്നെ ഇതിനെക്കുറിച്ച് അറിവുകൾ ഉണ്ട് എങ്കിലും ഇന്ന് പ്രമേഹ രോഗികളുടെ എണ്ണത്തിൽ കുറവ് ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് അത്ഭുതകരം. പ്രധാനമായും പ്രമേഹമുള്ള ആളുകൾ പ്രമെഹത്തിനുള്ള മരുന്നുകൾ കഴിക്കുന്നു, എന്നതിലുപരി മറ്റൊന്നും ചെയ്യുന്നില്ല എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം. യഥാർത്ഥത്തിൽ മരുന്നുകൾ കഴിക്കുക എന്നത് പ്രമേഹത്തിന് ബുദ്ധിമുട്ടുകൾ കൂടാതിരിക്കാനും ഇത് മറ്റ് അവയവങ്ങളെ ബാധിക്കാതിരിക്കുന്നതിനും വേണ്ടി മാത്രമാണ്.

എന്നാൽ പ്രമേഹം കുറയാൻ വേണ്ടി പരിശ്രമിക്കേണ്ടത് നാം സ്വയമേ തന്നെയാണ്. ശരീരത്തിന് വേണ്ടി നൽകുന്ന ഭക്ഷണങ്ങളിൽ പ്രമേഹം ഉണ്ടാക്കാൻ സാധ്യതയുള്ളവയാണ് എന്ന് തിരിച്ചറിഞ്ഞാൽ ഇവയെ ഒഴിവാക്കി നിർത്തണം. പ്രധാനമായും നമ്മുടെ ഇഷ്ടഭക്ഷണമായ ചോറ് പ്രമേഹമുള്ള രോഗികൾ ഒരിക്കലും കഴിക്കാൻ പാടില്ല എന്ന് തന്നെ പറയാം. ഇതിന് പകരമായി വേവിച്ച പച്ചക്കറികളും മറ്റും കഴിക്കുകയാണ് കൂടുതൽ ഉത്തമം. ചോറ് മാത്രമല്ല ചോറിനു പകരമായി മൂന്നോ നാലോ ചപ്പാത്തി കഴിക്കുന്നതും വലിയ ദോഷം ചെയ്യും.

   

മധുരമുള്ള ഒരു ഭക്ഷണപദാർത്ഥങ്ങളും കഴിക്കാതിരിക്കുന്നതാണ് നല്ലത്. അതുപോലെതന്നെ രാവിലെയും രാത്രിയും ഉച്ചയ്ക്കുമായി ഭക്ഷണത്തിനു മുൻപായി ഒരു ലിറ്റർ വെള്ളമെങ്കിലും കുടിക്കുകയാണ് എങ്കിൽ ഭക്ഷണം കഴിക്കാനുള്ള ആവേശം കുറഞ്ഞു കിട്ടും. ഒപ്പം തന്നെ ഇന്റർമിറ്റ് ഫാസ്റ്റിംഗും മാസത്തിൽ രണ്ടോമൂന്നോ തവണയെങ്കിലും നിങ്ങൾ ചെയ്യുകയാണ് എങ്കിലും ഒരു പരിധി വരെ പ്രമേഹം പോലുള്ള പ്രശ്നങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നു. ഏത് രോഗത്തെയുംകാൾ ഭീകരമായ രോഗമാണ് പ്രമേഹം.