ഗുരുവായൂരപ്പനെ കാണാൻ സമയമായി എന്നതിനുള്ള 3 ലക്ഷണങ്ങൾ.

പലപ്പോഴും ഗുരുവായൂരപ്പൻ എന്നത് സ്ത്രീകളുടെ മാത്രം ഒരു സ്വകാര്യ അഹങ്കാരം ആയി മാറുന്ന സമയങ്ങൾ ഉണ്ട്. ഇത്തരം സമയങ്ങളിൽ ഗുരുവായൂരപ്പനെ പ്രാർത്ഥിക്കാൻ ഇഷ്ടമുള്ള ആളുകളെയാണ് നാം ഇവരുടെ ഇടയിൽ കണ്ടെതുന്നത്. സ്ത്രീകളെ മാത്രമല്ല ഗുരുവായൂരപ്പൻ ഓരോ വ്യക്തിയുടെയും ഏതാഗ്രഹവും ഒറ്റ പ്രാർത്ഥനയിൽ തന്നെ സാധിച്ചു കൊടുക്കുന്ന സാഹചര്യങ്ങളും നാം കണ്ടിട്ടുണ്ട്. ഓരോ ദിവസവും നാം ഉണരുന്ന സമയത്ത് ശ്രീകൃഷ്ണ ഭഗവാനെ പ്രാർത്ഥിച്ചു കൊണ്ടാണ് ഉണരുന്നത് എങ്കിൽ തീർച്ചയായും നിങ്ങളുടെ അന്നത്തെ ദിവസം വളരെ മനോഹരമായി മാറിയിരിക്കും.

പ്രധാനമായും ഗുരുവായൂർ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന ആളുകളാണ് എങ്കിൽ ശ്രീകൃഷ്ണ ഭഗവാനെ കാണാൻ സമയമാകുമ്പോൾ താഴെ നമുക്ക് നമ്മുടെ സ്വപ്നങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെടും. ഇത്തരത്തിൽ സ്വപ്നദർശനം കാണുന്ന ആ സമയം നിങ്ങൾക്ക് തീർച്ചയായും മനസ്സിലാക്കാം, ശ്രീകൃഷ്ണ ഭഗവാനെ കണ്ട് പ്രാർത്ഥിക്കാൻ സമയമായി, ഗുരുവായൂർ ക്ഷേത്രത്തിൽ പോകാൻ സമയമായി എന്നത്. ഗുരുവായൂർ ഉണ്ണികണ്ണനെ മാത്രമല്ല ഗുരുവായൂർ ക്ഷേത്രനടയും ഈ സമയങ്ങളിൽ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടാം.

   

സ്വപ്നദർശനം മാത്രമല്ല ദിവസവും പ്രാർത്ഥിക്കുന്ന സമയങ്ങളിൽ പ്രത്യേകമായ ഒരു സുഗന്ധം നിങ്ങൾക്ക് വരുന്നുണ്ടെങ്കിൽ മനസ്സിലാക്കാം, ഇത് ഉണ്ണിക്കണ്ണനെ കാണാൻ സമയമായതിന്റെ ലക്ഷണമാണെന്നത്. പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങൾക്ക് പ്രത്യേകമായ ഒരു അനുഭൂതി ഉണ്ടാകുന്നുണ്ടെങ്കിലും, ശരീരത്തിൽ വിറയലോ കണ്ണുനീരോ പോലുള്ളവ ഉണ്ടാകുന്നുണ്ട് എങ്കിലും ഇത് ക്ഷേത്രത്തിൽ പോയി ഉണ്ണിക്കണ്ണനെ കാണാനുള്ള സമയമായി എന്നതിന്റെ ലക്ഷണമാണ്. സ്വപ്നത്തിൽ ഇതുവരെ കാണാത്ത പോലുള്ള ഒരു ക്ഷേത്രമാണ് കാണുന്നത് എങ്കിൽ അതും ഗുരുവായൂർ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാനുള്ള സമയത്തിന്റെ ലക്ഷണമാണ്.