നിങ്ങൾ കസേരയിൽ ഇരിക്കുമ്പോൾ ഇങ്ങനെയാണോ ചെയ്യാറ്, എങ്കിൽ സൂക്ഷിക്കുക.

നടുവേദനയുള്ള ആളുകളാണ് എന്നുണ്ടെങ്കിൽ തീർച്ചയായും ഇവർക്ക് പലപ്പോഴായി ഇതിന്റെ വേദനകൾ അമിതമായി വരുന്നത് കാണാറുണ്ട്. മിക്ക സാഹചര്യങ്ങളിലും ഇരിക്കാൻ പോകുന്ന സമയത്ത് ആയിരിക്കും വേദന പെട്ടെന്ന് ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ട് തന്നെ നാം ഇരിക്കുന്ന കസേരയുടെ ആകൃതിയും ഇരിക്കുന്ന പൊസിഷനും വളരെയധികം പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നടുവേദന നമ്മെ കൂടുതൽ വേദനിപ്പിക്കാതിരിക്കാൻ ഇത് അത്യാവശ്യം ആണ്. പ്രധാനമായും വീട്ടിലേക്ക് കസേരകൾ മേടിക്കുമ്പോൾ നാം അല്പം ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരു കസേരയുടെ താഴെ നിന്നും മുകളിലേക്കുള്ള ഭാഗം നമ്മുടെ കാൽമുട്ടിന്റെ അതുവരെ എത്താൻ പാടുള്ളൂ. കാൽപാദം നിലത്ത് മുട്ടുന്ന രീതിയിലായിരിക്കണം നാം ഇരിക്കേണ്ടത്. ശേഷം ഇരിക്കുന്ന പൊസിഷനിൽ നമ്മുടെ ബാക്ക് വശം പുറകിലേക്ക് മുട്ടുകയും, കാൽമുട്ട് സീറ്റിൽ നിന്നും താഴേക്ക് എത്തുന്ന ഭാഗത്ത് കൃത്യമായി ബന്റ് ആകുന്ന രീതിയിലും ആയിരിക്കണം. ഇത്തരത്തിൽ അല്ല എന്നുണ്ടെങ്കിൽ തീർച്ചയായും പുറകിൽ ഒരു കുഷ്യൻ വച്ച് ഇത് അഡ്ജസ്റ്റ് ചെയ്യണം.

   

ശേഷം പുറകുവശം കറക്റ്റ് സ്ട്രൈറ്റ് ആയിട്ടുള്ള കസേര ഉപയോഗിക്കാതിരിക്കുകയാണ് ഉചിതം. അല്പം ഒന്ന് വളഞ്ഞ രീതിയിൽ ഉള്ളതാണ് എങ്കിൽ കൂടുതലും നിങ്ങളുടെ നടുവിന് ബാലൻസ് ലഭിക്കും. എപ്പോഴും നടു നിവർത്തിക്കൊണ്ട് കസേരയിൽ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒരു തരത്തിലും സ്ട്രെയിൻ വരുന്ന രീതിയിൽ കസേരയിൽ ഇരിക്കാതിരിക്കുക. ഇത് നിങ്ങളിൽ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കും. ഇങ്ങനെ ഒരു കസേരയിൽ ഇരിക്കുന്ന പൊസിഷൻ പോലും ശ്രദ്ധിച്ചാൽ നിങ്ങളുടെ നടുവേദന ഒരു പരിധിവരെ നിയന്ത്രിക്കാൻ നിങ്ങൾക്ക് തന്നെ സാധിക്കും.