ഈ ഒരു കിഴി മാറ്റും നിങ്ങളുടെ കടബാധ്യതകൾ.

ഇന്ന് നമ്മുടെ ജീവിതത്തിന്റെ രീതി അനുസരിച്ച് തന്നെ ഒരുപാട് പണ ചെലവുകൾ നമുക്ക് ഉണ്ടാകുന്നുണ്ട്. ഇതിന്റെ കാരണം അടിസ്ഥാന വസ്തുക്കൾക്കുള്ള വില വർധിച്ചതാകാം അല്ലെങ്കിൽ നമ്മുടെ ജീവിതശൈലി കൂടുതൽ ആർഭാടമായതും ആകാം. എന്നിരുന്നാൽ കൂടിയും കടബാധ്യതകൾ വർധിക്കുമ്പോൾ സമാധാനമായി ഉറങ്ങുക എന്നത് പോലും അസാധ്യമായി വരാറുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്ക് തന്നെ നിങ്ങളുടെ വീട്ടിൽ സന്ധ്യ സമയത്ത് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത്, ലക്ഷ്മി ദേവിയോട് പ്രാർത്ഥിച്ച് കുബേര ദേവനോട് പ്രാർത്ഥിച്ച് മനസ്സുരുകി ഒരു പ്രവർത്തി ചെയ്യുകയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ കടബാധ്യതകൾ പൂർണ്ണമായും മാറിക്കിട്ടും. ഇത്തരത്തിൽ കടബാധ്യതകൾ മാറി കിട്ടുന്നതിനുവേണ്ടി മൂന്ന് വസ്തുക്കളാണ് പ്രധാനമായും ഉപയോഗിക്കേണ്ടത്.

   

പ്രധാനമായും ഇത് ചെയ്തതിന് ആവശ്യമായ വസ്തുക്കൾ ഏലക്ക, മഞ്ഞൾ, പച്ചക്കർപ്പൂരം എന്നിവയാണ്. ഈ മൂന്ന് വസ്തുക്കളും ഒരുമിച്ച് ഒരു പാത്രത്തിൽ എടുത്തുവച്ച സന്ധ്യയ്ക്ക് നിലവിളക്ക് പ്രാർത്ഥിക്കുന്ന സമയത്ത് നമുക്കും വിളക്കിനിടയിലും ആയി ഇതിനെ വച്ച് പ്രാർത്ഥിക്കാം. ശേഷം ഒരു വെളുത്ത തുണിക്ക് ഇടയിലേക്ക് മൂന്ന് അല്ലെങ്കിൽ അഞ്ച് ഏലക്ക ഇട്ടുകൊടുക്കാം, ഒരു പച്ചമഞ്ഞളിന്റെ ചെറിയ കഷണം കൂടി ഇതിനോടൊപ്പം ചേർക്കാം.

അല്പം കർപ്പൂരം കൂടി ചേർത്ത് നല്ലപോലെ പ്രാർത്ഥിച്ച് നിങ്ങളുടെ വീട്ടിലെ പണപ്പെട്ടി സൂക്ഷിക്കുന്ന അലമാരയിൽ എടുത്തു വയ്ക്കാം. ഇത് തീർച്ചയായും നിങ്ങൾക്ക് നല്ല ഫലം തരും. എല്ലാമാസവും നല്ല ഒരു ദിവസം നോക്കി ഈ കിഴി മാറ്റി കൊടുക്കുന്നത് ആവശ്യമാണ്. തീർച്ചയായും ഇതുകൊണ്ട് നിങ്ങളുടെ പണം ബാധ്യതകൾക്ക് ഒരു ശമനം കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *