ആരോഗ്യകരമായി എങ്ങനെ യൂറിക് ആസിഡിനെ പുറന്തള്ളാം.

യൂറിക് ആസിഡ് എന്ന അംശം ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നത് പ്രോട്ടീൻ അമിതമായുള്ള ഭക്ഷണങ്ങളിൽ നിന്ന് ആണ് എന്നുള്ള നിഗമനമാണ് ഇന്നുവരെ നമുക്ക് ഉണ്ടായത്. എന്നാൽ മിക്കപ്പോഴും ഇന്ന് കണ്ടുവരുന്നത് പ്രോട്ടീൻ അടങ്ങിയ മാംസ ആഹാരങ്ങൾ ഉപേക്ഷിച്ചു എങ്കിൽ കൂടിയും ഈ യൂറിക്കാസിഡിന്റേതായ ബുദ്ധിമുട്ടുകൾ കുറയുന്നില്ല എന്നതാണ് വാസ്തവം. ഏറ്റവും നോർമലായ യൂറിക്കാസിഡിന്റെ അളവ് 3.5 മുതൽ 7.5 വരെയാണ്.

എന്നാൽ 7.5 എത്തുന്നതിനു മുൻപ് 6 എത്തിയാൽ തന്നെ ആളുകൾക്ക് ഇതിന്‍റേതായ ബുദ്ധിമുട്ടുകൾ കൂടി തുടങ്ങുന്നു. പ്രധാനമായും കാലുകളിലും കൈകളിലും എല്ലാം വേദനകൾ അനുഭവപ്പെടുന്നതാണ് ഇതിന്റെ ആദ്യ ലക്ഷണം. കാലിന്റെ തള്ളവിരലിൽ നിന്നുമാണ് ബുദ്ധിമുട്ട് ആരംഭിക്കുന്നത്. എന്നാൽ ഇന്നത്തെ ആരോഗ്യ മേഖലയിലെ പഠനം അനുസരിച്ച് പ്രോട്ടീൻ അടങ്ങിയ മാംസാഹാരങ്ങളിൽ നിന്നും മാത്രമല്ല, കാർബോഹൈഡ്രേറ്റ് അധികമായി ഉപയോഗിക്കുന്നത് വഴിയും യൂറിക്കാസിഡ് വർദ്ധിക്കാൻ ഇടയുണ്ട്. എല്ലാ ആളുകളും ദിവസവും മാംസ ആഹാരം കഴിക്കുന്നവരല്ല.

   

എന്നിട്ടും ഇത്തരത്തിൽ യൂറിക്കാസിഡിന്റെ ബുദ്ധിമുട്ട് വരുന്നതിന്റെ കാരണം, കഴിക്കുന്ന നമ്മുടെ ഇഷ്ട ഭക്ഷണമായ ചോറിൽ നിന്നു തന്നെയാണ്. പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന പ്യൂരിന്റെ പ്രവർത്തനങ്ങൾക്ക് ശേഷമുള്ള ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് യൂറിക് ആസിഡ്. ചെറിയ അളവിൽ യൂറിക് ആസിഡ് ആവശ്യമാണ് എങ്കിൽ കൂടി ഇത് 3.5 കഴിയുന്നതോടെ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ തുടങ്ങും. പ്രധാനമായും കാർബോഹൈഡ്രേറ്റ്, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവയാണ് യൂറിക്കാസിഡ് കൂടുതലും ശരീരത്തിൽ ഉത്പാദിപ്പിക്കുന്നവ. പാല് മുട്ട എന്നിവയിൽ ഉള്ള പ്രോട്ടീൻ ശരീരത്തിന് ഗുണകരമായയാണ്. ആരോഗ്യകരമായ ജീവിതം നിങ്ങൾക്ക് മുന്നോട്ട് നയിക്കണമെങ്കിൽ തീർച്ചയായും കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കണം.