പലപ്പോഴും ഇന്നത്തെ കാലത്ത് ആദ്യകാലത്തെ അപേക്ഷിച്ച് ഒരുപാട് ഇൻഫെർട്ടിലിറ്റി കേസുകൾ വർധിച്ചുവരുന്നുണ്ട്. കുഞ്ഞുങ്ങളുണ്ടാവുക എന്നുള്ളത് പ്രയാസകരമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇത്തരത്തിൽ ഒരു കാരണം നമ്മുടെ ശരീരത്തിന് ഉണ്ടാകാൻ തന്നെയുള്ള കാരണം നമ്മുടെ ജീവിതശൈലിയിൽ വന്ന വളരെ വലിയ മാറ്റങ്ങൾ തന്നെയാണ്. നാം ഇന്ന് കഴിക്കുന്ന ഭക്ഷണങ്ങളും, നമ്മുടെ ജോലി രീതികളും, ശരീരത്തിന്റെ ആയാസക്കുറവും, വ്യായാമം ഇല്ലായ്മയും, ഭക്ഷണത്തിലെ അമിതമായിടുള്ള വിഷാംശങ്ങളുമാണ് ഇത്തരത്തിലുള്ള പ്രശ്നം ഇന്ന് വർദ്ധിപ്പിക്കാനുള്ള കാരണം.
അതുകൊണ്ടുതന്നെ നിങ്ങൾക്കും ഇത്രയുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇന്ന് ജീവിതരീതി മാറ്റിയിട്ടും ഇതെല്ലാം മാറുന്നില്ല എങ്കിലും പുതിയ ട്രീറ്റ്മെന്റുകൾ ലഭ്യമാണ്. പലപ്പോഴും ഈ ട്രീറ്റ്മെന്റുകൾ നിങ്ങളുടെ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായകമാകാറുണ്ട്. എന്നാൽ പലതരത്തിലുള്ള വ്യാജ പ്രചരണങ്ങളും ഇത്തരം ട്രീറ്റ്മെന്റുകളെ കുറിച്ച് ആളുകളിൽ കേൾക്കുന്നുമുണ്ട്. കുഞ്ഞുങ്ങൾ ഉണ്ടാകില്ല എന്ന് ഡോക്ടർ നിർദ്ദേശിച്ച ഒരു വ്യക്തിക്ക് എങ്ങനെയാണ് ഇത്തരം ഫെർട്ടിലിറ്റി ട്രീറ്റ്മെന്റുകളിലൂടെ കുഞ്ഞ് ഉണ്ടാകുന്നത്.
എന്ന ചിന്ത മറ്റേതെങ്കിലും ആളുകൾ ആൾക്കാരുടെ ബീജം ആയിരിക്കുമോ ഉപയോഗിച്ചിരിക്കുക എന്നുള്ള തെറ്റിദ്ധാരണയെല്ലാം ഈ ഐവിഎഫ് ട്രീറ്റ്മെന്റുകളെ കുറിച്ച് നിലവിലുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഒരു വ്യക്തിയിൽ നിന്നും എടുക്കുന്ന ബീജം വൃത്തിയാക്കി അതിൽ നിന്നും കരുത്തുള്ള ബീജങ്ങളെ മാത്രം തിരഞ്ഞെടുത്തു, അതിന്റെ ക്വാളിറ്റി ഏറ്റവും കൂടുതൽ ഉണ്ട് എന്ന് ഉറപ്പുവരുത്തി മാത്രമാണ് ഇത്തരം ട്രീറ്റ്മെന്റ് ചെയ്യുന്നത്. എന്നാൽ മറ്റുള്ള ബീജങ്ങൾ എടുത്തുകൊണ്ടും ചെയ്യുന്നത് ആ വ്യക്തിയുടെ സമ്മതത്തോടുകൂടി മാത്രമായിരിക്കും.