കാരണം കണ്ടെത്താനാകാത്ത നിങ്ങളുടെ ശരീരത്തിന്റെ വേദനയുടെ അടിസ്ഥാനം ഇതാണ്.

ശരീരത്തിന്റെ പലഭാഗത്തും പല സമയങ്ങളിൽ ആയി വേദനകൾ മാറിമാറി ഉണ്ടാകുന്ന ഒരു അവസ്ഥയെയാണ് ഫൈബ്രയാൾജിയാ എന്ന് പറയുന്നത്. എന്നാൽ ഇത്തരത്തിൽ നമ്മുടെ ശരീരത്തിന് വേദനകൾ ഉണ്ട് എങ്കിലും ഒരു എക്സ്റേയോ സ്കാനോ എടുത്തുനോക്കുമ്പോൾ ഇത്തരത്തിലുള്ള ഒരു പ്രശ്നങ്ങളും കാണാനാകില്ല. നോർമൽ ആയ ഒരു അവസ്ഥയിലായിരിക്കും നമ്മുടെ ശരീരം ആ സമയം ഉണ്ടായിരിക്കുക. എന്നാൽ ആ വേദന ഉണ്ട് എന്ന് പറയുന്ന വ്യക്തിക്ക് തീർച്ചയായും വേദന അനുഭവപ്പെടുന്നുണ്ട്. ഇത് ഒരു യാഥാർത്ഥ്യം തന്നെയാണ്. യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാകുന്ന വേദന തലച്ചോറിലേക്ക് അനുഭവപ്പെട്ടാണ് ശരീരം അതിനെ തിരിച്ചറിയുന്നത്.

ഇത് ഒരേ ഭാഗത്തുനിന്നും തുടർച്ചയായി ഇങ്ങനെ വേദനയുടെ ഇൻഫർമേഷൻ തലച്ചോറിലേക്ക് എത്തുമ്പോൾ തലച്ചോറിൽ നിന്നും ഒരു കെമിക്കൽ രൂപപ്പെടുകയും ഇത് നാഡികളിലേക്കും എല്ലാം പാസ് ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് എത്തിച്ചേർന്നാൽ പിന്നീട് ശരീരത്തിന് ചെറിയ ഒരു വേദന ഉണ്ടാകുമ്പോഴേക്കും ഇത് വലിയ എഫക്ട് ശരീരത്തിൽ പ്രകടമാക്കുന്നു. ഇങ്ങനെ നിങ്ങളുടെ ശരീരത്ത് ഉണ്ടാകുന്ന വേദനയുടെ കാരണം ഈ നാഡീ ഞരമ്പുകൾ കൊണ്ടാകുന്ന തകരാറാണ് എന്ന് തിരിച്ചറിയാം.

   

നിങ്ങൾക്കും ഇത്തരത്തിലുള്ള വേദന എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ. അതുപോലെതന്നെ ഈ ഫൈബ്രോമയോളജിയാ എന്നത് ശരീരത്തേക്കാൾ ഉപരി മനസ്സിന് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ്. മിക്ക സാഹചര്യങ്ങളിലും ശരീരത്തിന് ഒരു വ്യക്തിക്ക് ഉണ്ടാകുന്ന വേദന ആ വ്യക്തിയെക്കാൾ കൂടുതൽ ബുദ്ധിമുട്ട് അവർക്ക് ചുറ്റുമുള്ള ആളുകളിൽ ഉണ്ടാക്കാറുണ്ട്. സ്ഥിരമായി ഒരു വ്യക്തി ഇത്തരത്തിലുള്ള വേദന പറയുമ്പോൾ അത് ചുറ്റുപാടും ഉള്ളവരെ കൂടുതൽ മാനസിക സമ്മർദ്ദത്തിൽ ആക്കുന്നു.