എല്ലാ പ്രായത്തിലുള്ള ആളുകളെയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗമാണ്. ഇത് ബാധിക്കുന്നത് നമ്മുടെ ശ്വാസനാളത്തിനെയാണ്. അതിനു ചുറ്റുമുള്ള ശ്വാസ നാളത്തിന്റെ കോശങ്ങളെ നശിപ്പിക്കുന്ന ഒരു രോഗമാണ് ആസ്മ. ശ്വാസകോശത്തെ അധികമായി പിരിമുറുക്കത്തിൽ ആക്കുന്ന ഒരു രോഗാവസ്ഥയാണ്. ശ്വാസനാളത്തിനുണ്ടാകുന്ന വീക്കവും, ഇതിന് ചുറ്റുമുള്ള പേശികൾ മുറുകുന്നതും മൂലമാണ് ശ്വാസകോശത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. ചുമ, ശ്വാസംമുട്ടൽ, ശ്വാസ തടസ്സം, നെഞ്ചുവേദന എന്നിങ്ങനെയുള്ള അസ്വസ്ഥതകൾ ഈ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നമുക്ക് അനുഭവപ്പെടാറുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള ആസ്മ പ്രശ്നങ്ങളുണ്ടാകുന്നത് ഒരു അലർജി എന്ന രീതിയിലുള്ള അവസ്ഥയായിട്ടാണ്.
തുടർച്ചയായി ഉണ്ടാകുന്ന ചുമ, ശ്വാസ തടസ്സം, കഫക്കെട്ട് എന്നിവയെല്ലാം ശ്വാസകോശസംബന്ധമായ രോഗങ്ങളുടെ തുടക്കമാണ്. ഇതിനെ പരിഗണിക്കാതെ വളരെക്കാലം മുൻപോട്ടു കൊണ്ടുപോവുകയാണ് എങ്കിൽ ഇത് ആസ്മ പോലുള്ള പ്രശ്നങ്ങളിലേക്ക് നീങ്ങുന്നു. നമ്മുടെ ശരീരത്തിന്റെ തന്നെ രോഗപ്രതിരോധശേഷി ശരീരത്തിലെ മറ്റ് കോശങ്ങൾക്ക് എതിരെ പ്രവർത്തിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അലർജി രോഗങ്ങൾ ഉണ്ടാകുന്നത്. ഇത് ശ്വാസകോശത്തെ സംബന്ധിച്ച് ഉണ്ടാകുമ്പോൾ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും ആസ്ത്മാ പോലുള്ള പ്രശ്നങ്ങളും ഇതിനെ തുടർന്ന് ഉണ്ടാകുന്നു.
പാരമ്പര്യത്തിൽ അച്ഛനോ അമ്മയ്ക്ക് ഇങ്ങനെ ഉള്ള അസുഖങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ നമുക്കും ഇത് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പാരമ്പര്യം മാത്രമല്ല നമ്മുടെ ഭക്ഷണങ്ങളും ജീവിതരീതിയും കാലാവസ്ഥയിലുള്ള വ്യതിയാനങ്ങളും ഇത്തരത്തിലുള്ള രോഗാവസ്ഥകൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഒരു ചുറ്റുപാടിൽ ജീവിക്കാൻ മിക്കപ്പോഴും ശ്രദ്ധിക്കണം. പാരമ്പര്യമായുള്ള ഘടകങ്ങളെ ഇല്ലാതാക്കാൻ നമുക്ക് സാധ്യത കുറവാണ് എങ്കിലും ഇതിനും നമുക്ക് പരിശ്രമിക്കാവുന്നതാണ്.