ഗുണമല്ല ദോഷമാണ് ഈ മഞ്ഞൾപ്പൊടി. നിങ്ങളുടെ വീട്ടിലും ഈ മഞ്ഞൾപൊടി ആണോ ഉപയോഗിക്കുന്നത്.

ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒന്നാണ് മഞ്ഞൾപൊടി എന്ന് നാം പറയാറുണ്ട്. എന്നാൽ അതേസമയം തന്നെ പലതരത്തിലും കെമിക്കലുകൾ അടങ്ങിയ മഞ്ഞൾപൊടികൾ ഇന്ന് മാർക്കറ്റുകളിൽ ലഭ്യമാണ്. എന്നതുകൊണ്ടുതന്നെ നിങ്ങൾ ഉപയോഗിക്കുന്ന മഞ്ഞൾപൊടി എത്രത്തോളം ആരോഗ്യകരമാണ് എന്ന് നാം ശ്രദ്ധിക്കണം. മഞ്ഞൾപൊടിയിൽ അടങ്ങിയിരിക്കുന്ന കുറുക്കുമീൻ എന്ന ഘടകമാണ് നമുക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്നത്.

എന്നാൽ ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന മഞ്ഞൾപ്പൊടിയും ഇത്തരത്തിലുള്ള കുറുമീൻ ഒന്നുമില്ലാത്തവയാണ്. വെറും മഞ്ഞ നിറത്തിലുള്ള പൊടികളാണ് നമുക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വീട്ടിൽ തന്നെ സ്വന്തമായി പൊടിച്ചുണ്ടാക്കുന്ന മഞ്ഞൾപ്പൊടികൾ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നത്. യഥാർത്ഥത്തിലുള്ള മഞ്ഞൾപ്പൊടിയുടെ നിറം മഞ്ഞയല്ല ഓറഞ്ച് ആണ്. മഞ്ഞൾപൊടി ഒരുപാട് വിഷ വസ്തുക്കളെ നമ്മുടെ ശരീരത്തിൽ നിന്നും ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഏതു ഭക്ഷണം പാകം ചെയ്യുമ്പോഴും അതിൽ അല്പം മഞ്ഞൾപ്പൊടി കൂടി ചേർത്ത് കഴിക്കുകയാണെങ്കിൽ കൂടുതൽ ഗുണം നൽകും.

   

കഫക്കെട്ട് ജലദോഷം എന്നിവയുള്ള സമയത്ത് പാല് കുടിക്കുമ്പോൾ അതിൽ അല്പം മഞ്ഞൾപൊടി കൂടി ചേർത്ത് തിളപ്പിച്ച് കൊടുക്കുകയാണെങ്കിൽ കൂടുതൽ ഇത് നിങ്ങളുടെ ശരീരത്തിന് സഹായകമാണ്. കടകളിൽ നിന്നും മേടിക്കുന്ന ഫ്രൂട്ട്സും മറ്റും ആണ് വിമുക്തമാക്കുന്നതിന് വേണ്ടി മഞ്ഞൾപ്പൊടിയും കല്ലുപ്പും അൽപനേരം ഇട്ടുവച്ച വെള്ളത്തിൽ വേണം കഴുകിയെടുക്കാൻ. ഇത്രയേറെ ഗുണങ്ങൾ ഉള്ള മഞ്ഞൾപ്പൊടിയുടെ സകലർ ഫലവും നമുക്ക് ലഭിക്കണമെന്നുണ്ടെങ്കിൽ, പച്ചമഞ്ഞൾ വീട്ടിൽ വളർത്തിയോ വാങ്ങിയോ ഉണക്കി പൊടിച്ചു വേണം ഉപയോഗിക്കാൻ.