പൂർണ്ണ ആരോഗ്യത്തോടെയുള്ളവനും കുഴഞ്ഞു വീണു മരിക്കുന്നത് എന്തുകൊണ്ട്.

പലപ്പോഴും നാം ശ്രദ്ധിച്ചിട്ടുണ്ട് എല്ലാത്തരത്തിലുള്ള വ്യായാമങ്ങളും ചെയ്യുന്നവരും പലരീതിയും ശരീരത്തിന്റെ ആരോഗ്യത്തിന് സംരക്ഷിക്കുന്ന ആളുകൾ ആണെങ്കിൽ കൂടി ചില സാഹചര്യങ്ങളിൽ ഇവർ പോലും കുഴഞ്ഞുവീണു മരിക്കുന്ന ഒരു പ്രതിഭാസം. എന്തുകൊണ്ടാണ് ഇത്രയും ഹെൽത്തി ആയിട്ടുള്ള ആളുകൾ പോലും ഇങ്ങനെ കുഴഞ്ഞുവീണു മരിക്കുന്നത് എന്ന് നമുക്ക് അറിവില്ലായിരിക്കും. യഥാർത്ഥത്തിൽ ഇതിനു കാരണമായി അവർ ശരീരത്തിൽ പ്രവർത്തിക്കുന്നത് സ്ട്രസ്സ് ആണ്. അമിതമായി മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ആളുകളാണെങ്കിൽ ഇവർക്ക് എത്രതന്നെ ശരീരത്തിന് ആരോഗ്യം ഉണ്ടെങ്കിൽ കൂടിയും മനസ്സിന്റെ ടെൻഷനും വിഷമങ്ങളും ഇവരുടെ ശരീരത്തിന് ഊർജ്ജം നശിപ്പിക്കും.

ഇങ്ങനെ സംഭവിക്കുമ്പോഴാണ് ഇവർ കുഴഞ്ഞു വീണു മരിക്കുന്നത്. ഇത്തരത്തിൽ ഇവർക്ക് ഉണ്ടാകുന്ന സ്ട്രസ്സ് കുറയ്ക്കുന്നതിനുവേണ്ടി പരമാവധി ഇത്തരം സാഹചര്യങ്ങളിൽ നിന്നും ഒഴിവായി നിൽക്കാൻ ശ്രമിക്കുക. സാധിക്കാത്തവരാണ് എങ്കിൽ ശരീരത്തിലെ ഹാപ്പി ഹോർമോണുകൾ വർധിപ്പിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ച് ചെയ്യുക. ഹാപ്പി ഹോർമോണുകൾ പ്രധാനമായും നാലെണ്ണമാണ് ഉള്ളത് ഇവ നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കാൻ കാരണമാകുന്ന പ്രവർത്തികൾ ചെയ്യാനും ഇത്തരത്തിലുള്ള മാനസിക ഉല്ലാസം നൽകുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടാനും ശ്രദ്ധിക്കുക.

   

ആദ്യമായി നമ്മുടെ ദഹന വ്യവസ്ഥ എപ്പോഴും വളരെ കൃത്യമായി ഇരിക്കണമെന്നത് പ്രധാനപ്പെട്ടതാണ്. ദഹന വ്യവസ്ഥ വളരെ കൃത്യമാണ് എന്നുണ്ടെങ്കിൽ നമ്മുടെ ശരീരത്തിലെ ചില ഹാപ്പി ഹോർമോണുകൾ വർദ്ധിക്കുന്നതായി കണ്ടിട്ടുണ്ട്. അതുപോലെതന്നെ മുലയൂട്ടുന്ന അമ്മമാരിൽ ഉണ്ടാകുന്ന ഹാപ്പി ഹോർമോണുകളും ഉണ്ട്. മാനസിക ഉല്ലാസം നൽകുന്ന രീതിയിലുള്ള വ്യായാമങ്ങൾ ശരീരത്തിന് കൊടുക്കുക വഴിയും ചില ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടും.