ഹൃദയാഘാതവും, ഹൃദയസ്തംഭനവും എങ്ങനെ വേർ തിരിച്ചറിയാം.

ഹൃദയമുള്ള ആളുകൾക്കെല്ലാം ഉണ്ടാകാവുന്ന ഒന്നാണ് ഹൃദ്യഘാതം ഹൃദയസ്തംഭനം എന്നുള്ളത്. എന്നാൽ നമ്മൾ എത്ര ആരോഗ്യകരമായി ജീവിക്കാൻ പരിശ്രമിക്കുന്നുവോ, ജീവിതശൈലിയെ എത്രത്തോളം രോഗവിമുക്തമാക്കാൻ ശ്രമിക്കുന്നുവോ അത്രയും ഈ ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതകളും അകന്നു നിൽക്കും. ഹൃദയം എന്ന അവയവം ഒരു മനുഷ്യ ശരീരത്തിന് ഏറ്റവും പ്രധാനമായും രോഗ ശേഷിയോടെ ഇരിക്കേണ്ട ഒന്നാണ്. കാരണം ശരീരത്തിന്റെ സർക്കുലേഷൻ ശരിയായ രീതിയിൽ ക്രമപ്പെടുത്തുന്നത് ഈ ഹൃദയമാണ്.

ഒരു ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്നതും ഇത് ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കായി കൊടുക്കുന്നതും, വീണ്ടും അശുദ്ധമായ വരുന്നതിനെ ശുദ്ധീകരിച്ച് വീണ്ടും സർക്കുലേറ്റ് ചെയ്യുന്നതും ആയിട്ടുള്ള പ്രവർത്തനമാണ് ഹൃദയം ചെയ്യുന്നത്. ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുന്ന സമയത്ത് വ്യക്തിയുടെ ആരോഗ്യം നല്ല രീതിയിൽ തന്നെ ജയിക്കും. ശരിയായ രീതിയിൽ ശ്വാസം എടുക്കാൻ സാധിക്കാതെ വരിക, നിവർന്നു നിൽക്കാൻ സാധിക്കാതെ ഹൃദയമിടിപ്പ് കൂടുകയോ കുറയുകയോ ചെയ്യുക എന്നിവയെല്ലാം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകാം. ഹൃദയാഘാതം എന്നാൽ ഹാർട്ട് അറ്റാക്ക് ആണ് ഈ ഹൃദയാഘാതം ആണ് പിന്നീട് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്നത്.

   

ഒരിക്കൽ ഹൃദയാഘാതം സംഭവിച്ചു കഴിഞ്ഞാൽ ആ വ്യക്തിയുടെ ഹൃദയത്തിന്റെ ആരോഗ്യം തീർച്ചയായും ക്ഷയിച്ചിരിക്കും. ആദ്യത്തേത് ഇതുപോലെ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി കുറവായിരിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ ജീവിതശൈലിയെ കൃത്യമായി ക്രമീകരിക്കുകയും, വ്യായാമ ശീലം ജീവിതത്തിൽ ഉണ്ടാക്കിയെടുക്കുകയും, ഭക്ഷണങ്ങളിൽ നിന്നും അനാരോഗ്യകരമായവ ഒഴിവാക്കുകയും ചെയ്യുക എന്നുള്ളത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വേണ്ടി മാത്രമല്ല, ജീവിച്ചിരിക്കാൻ വേണ്ടി നിങ്ങൾക്ക് ചെയ്യേണ്ട കാര്യങ്ങളാണ്. എത്ര നാം ആരോഗ്യകരമായി ഇരിക്കുന്നുവോ അത്രയും മരണവും നമ്മിൽ നിന്നും അകന്നിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *