അമിത രോമ വളർച്ച നിങ്ങളെ നാണം കെടുത്തുന്നുണ്ടോ. നിറം പോലും അവശേഷിക്കാതെ ഇതിനെ പൂർണമായും ഇല്ലാതാക്കാം.

പലപ്പോഴും അമിതരോമ വളർച്ച എന്നതുകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്ത്രീകളാണ്. എങ്കിലും പുരുഷന്മാരിലും ചില ആളുകൾക്ക് അമിതമായി ശരീരത്തിൽ ഇത്തരത്തിൽ രോമങ്ങൾ ഉണ്ടാകുന്നത് താല്പര്യമില്ലാത്ത ആളുകൾ ഉണ്ടാകും. ഇത്തരത്തിലുള്ള എല്ലാ രോമവളർച്ച പോലുള്ള പ്രശ്നങ്ങളെയും പൂർണമായി പരിഹരിക്കാൻ നമുക്ക് വീട്ടിൽ തന്നെ ചില സൊല്യൂഷനുകൾ ചെയ്യാമെന്ന് ചിന്തിച്ച് നിങ്ങൾ സമയം കളയുന്നത് കൊണ്ട് അർത്ഥമില്ല. കാരണം ഈ രോമ വളർച്ച നിങ്ങളുടെ ശരീരത്തിൽ ഒരിക്കൽ ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ ഇത് ഒരിക്കലും ശരീരത്തിൽ നിന്നും ഇല്ലാതാകില്ല.

അല്പം കാലത്തേക്ക് ഇതിനെ ഒളിപ്പിച്ചു വയ്ക്കാം എന്നല്ലാതെ ഇതിനെ ഇല്ലാതാക്കാൻ ഇന്ന് ട്രീറ്റ്മെന്റുകൾ ആണെങ്കിൽ കൂടിയും ലേസർ ട്രീറ്റ്മെന്റുകളും ഇലക്ട്രോളിസിസ് ട്രീറ്റ്മെന്റുകളും മാത്രമാണ് നിലവിലുള്ളത്. പ്രധാനമായും സ്ത്രീകൾക്ക് ഈ അമിതരോമ വളർച്ച ഉണ്ടാകാനുള്ള കാരണം പി സി ഓ ടി പോലുള്ള ഹോർമോണൽ ഇമ്പാലൻസുകളാണ്. പിസിഒഡിയുടെ പ്രശ്നങ്ങളെ ഇല്ലാതാക്കിയാൽ ഒരു പരിധിവരെ പുതിയ രോമങ്ങൾ വരുന്നത് നമുക്ക് തടയാം.

   

എന്നാൽ ശരീരത്തിൽ ആൾറെഡി ഉള്ള രോമങ്ങളെ കരിച്ച് കളയുന്ന ഒരു ട്രീറ്റ്മെന്റ് ആണ് ലേസർ ട്രീറ്റ്മെന്റുകൾ. ഇത് ഇവയുടെ വേരോടെ തന്നെ ഇല്ലാതാക്കാൻ സഹായിക്കുന്നു. എന്നാൽ ഈ ട്രീറ്റ്മെന്റുകൾ ഒറ്റതവണ ചെയ്യുന്നതുകൊണ്ട് ഒരിക്കലും ഫലം ലഭിക്കില്ല. ആറും ഏഴും തവണയായി ഇത് ചെയ്യുന്നത് ഒരാൾക്ക് രോമ വളർച്ച ഇല്ലാതാക്കാൻ സാധിക്കുന്നത്. മാസംതോറും ഈ ട്രീറ്റ്മെന്റ് ഓരോ തവണകളായി ചെയ്യാം. ശേഷം മൂന്നുമാസത്തിലൊരിക്കൽ വർഷത്തിലൊരിക്കൽ എന്നിങ്ങനെ ഇതിനെ നീട്ടാം.