ഓരോ അമ്മമാരും ആഗ്രഹിക്കുന്ന കാര്യമാണ് സ്വന്തം മക്കൾ വലിയ നിലയിലാകണം, നല്ല ജോലി ലഭിക്കണം, സാമ്പത്തിക ഉന്നതിനേടണം, സന്തോഷകരമായി ജീവിതം നയിക്കണം, ഐശ്വര്യങ്ങൾ ഉണ്ടാകണം എന്നെല്ലാം. അതുകൊണ്ടുതന്നെ ഇവരുടെ ജീവിതത്തിന്റെ ഐശ്വര്യങ്ങൾക്കു വേണ്ടി അവർ ഒരുപാട് പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്. എന്നാൽ നിങ്ങളുടെ മക്കളുടെ സാമ്പത്തിക ഉന്നതിക്ക് നിങ്ങളുടെ പ്രാർത്ഥനയോടൊപ്പം തന്നെ വീട്ടിൽ ചില ചെടികൾ വളർത്തുന്നതും സഹായകമാകാറുണ്ട്. ഇത്തരത്തിൽ മക്കളുടെ സാമ്പത്തികവും ഐശ്വര്യപരമായിട്ടുള്ള ഉന്നതിക്കും സഹായകമാകുന്ന ഒരു ചെടിയാണ് അരുത.
അരുത എന്നത് ഒരുപാട് ആയുർവേദ ഗുണങ്ങൾ ഉള്ളതും വാസ്തുപരമായി ഒരുപാട് പ്രാധാന്യമുള്ളതുമായ ചെടിയാണ്. അരുത മാത്രമല്ല നിങ്ങളുടെ വീടിന്റെ കിഴക്കുഭാഗത്തായി അരുതയോടൊപ്പം തന്നെ വളർത്താവുന്ന ഒരു ചെടിയാണ് കൃഷ്ണ വെറ്റില. വെറ്റില എന്നത് ഐശ്വര്യങ്ങളുടെ അടയാളം ആയിട്ടാണ് നാം ഇന്നുവരെയും കണക്കാക്കിയിട്ടുള്ളത്. എല്ലാ തരത്തിലുള്ള മംഗള കർമ്മങ്ങൾക്കും ദക്ഷിണയായി വെറ്റിലയും അടക്കയും ആണ് നൽകാറുള്ളത്.
എന്നതുകൊണ്ട് തന്നെ വെറ്റിലയിൽ ഈശ്വര സാന്നിധ്യം ഒരുപാട് ഉണ്ട് ഈ വെറ്റിലയിൽ. അതുകൊണ്ടുതന്നെ വീട്ടിൽ ഒരു കൃഷ്ണവൈറ്റില ചെടി വളർത്തുന്നത് വീട്ടിലെ ഐശ്വര്യങ്ങൾ വർധിക്കുന്നതിന് ഇടയാക്കും. ഒരു കർമ്മത്തിന് പോകുന്ന സമയത്ത് വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ നേരെ മുൻപിൽ ആയി രാജമല്ലി പൂക്കൾ കണികണ്ടിറങ്ങുന്നത് ഒരുപാട് ഐശ്വര്യങ്ങൾ അന്നത്തെ ദിവസം മാത്രമല്ല ആ ജീവിതത്തിൽ തന്നെ ഉണ്ടാകും എന്ന് മനസ്സിലാക്കാം. രാജമല്ലി ഈശ്വര സാന്നിധ്യമുള്ള ചെടിയാണ് എന്നതുകൊണ്ടുതന്നെ വീടിന്റെ നേരെ മുൻപിൽ ആയി ഇതൊന്നു വളർത്തുന്നത് ഉത്തമമായിരിക്കും.