സന്ധി വാദം എന്നത് എല്ലാ ആളുകൾക്കും എന്നപോലെ ഇന്ന് ഒരുപാട് വർധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സന്ധിവാതത്തിന്റെതായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനു വേണ്ടി മരുന്നുകളും ചികിത്സകളുമായി നടക്കുന്ന ഒരുപാട് ആളുകളെയും നമുക്ക് കാണാനാകും. ഇത്തരത്തിൽ സന്ധികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഭക്ഷണത്തിലും ഒരുപാട് നിയന്ത്രണങ്ങൾ വിധക്തർ നിർദ്ദേശിക്കാറുണ്ട്. പ്രധാനമായും നമ്മുടെ ജീവിതശൈലിൽ വന്ന ചില ക്രമക്കേടുകളാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഇന്ന് വളരെയധികം വർദ്ധിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ജീവിതശൈലിയെ ഒരു കൃത്യമായ രീതിയിൽ നിയന്ത്രിക്കുക പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
എന്നാൽ ഇതിനോടൊപ്പം തന്നെ ശരീരഭാരം കുറയ്ക്കുക, രക്തത്തിന് ഓക്സിജന്റെ അളവ് കൃത്യമായ അളവിൽ ആക്കുക, ഇതിനായി ഭക്ഷണക്രമീകരണവും വ്യായാമ ശീലവും എല്ലാം വളർത്തിയെടുക്കുക. ഇതിനോടൊപ്പം തന്നെ ശരീരത്തിന് ഈ സമയത്ത് ആവശ്യമായുള്ള ഘടകങ്ങളെ മനസ്സിലാക്കി ഇവ ഭക്ഷണത്തിലൂടെയും മരുന്നുകളിലൂടെയും നൽകാനും ശ്രമിക്കണം. പ്രധാനമായും സന്ധിവാതം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ശരീരത്തിന് ആവശ്യമായി വരുന്നത് എല്ലാർജനിനും , ഗ്ലൂക്കോസമയിൻ എന്നീ ഘടകങ്ങളാണ്.
എന്നാൽ നിർഭാഗ്യകരം എന്ന് പറയട്ടെ ഇവ ഭക്ഷണത്തിൽ നിന്നും നമുക്ക് ശരീരത്തിന് നൽകുന്നത് വളരെ പ്രയാസകരമാണ്. ഇതിനുവേണ്ടിയുള്ള സപ്ലിമെന്റുകൾ ഉപയോഗിക്കുക തന്നെയാണ് കൂടുതൽ ഉചിതം. ഈ ഗ്ലൂക്കോസമെയിൻ എന്ന ഘടകം പ്രധാനമായും ഉണ്ടാക്കുന്നത് കടൽ മത്സ്യങ്ങളുടെയും ഞണ്ട്, കൊഞ്ച്, ഞൗണി എന്നിവയുടെ എല്ലാം പുറന്തോടിൽ നിന്നുമാണ്. ഈ സപ്ലിമെന്റുകൾ വളരെ കൃത്യമായി നാം നൽകുകയാണ് എങ്കിൽ തീർച്ചയായും സന്ധിവാതത്തിന് നല്ല രീതിയിൽ തന്നെ നിയന്ത്രിക്കാനാകും.