ആസ്മ എന്ന രോഗത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം.

ആസ്മ എന്ന രോഗം എത്രത്തോളം ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് എന്നത് ഒരിക്കലും പറഞ്ഞു മനസ്സിലാക്കാൻ സാധിക്കാത്ത കാര്യമാണ്. അനുഭവിച്ചറിഞ്ഞിട്ടുള്ള ആളുകൾക്ക് മാത്രമാണ് ആസ്മയുടെ തീവ്രത മനസ്സിലാക്കാനാകു. ആസ്മ എന്ന രോഗം പെട്ടെന്ന് ഒരു വ്യക്തിയിലുണ്ടാകുന്ന ഒന്നല്ല. വളരെ കാലം കൊണ്ട് ശരീരത്തിന് അകത്തുള്ള ചില ലക്ഷണങ്ങൾ പിന്നീട് മൂർചിച്ചു ആസ്ത്മ എന്ന അവസ്ഥയിലേക്ക് എത്തുന്നതാണ്. ഇതിൽ നിന്നും തന്നെ ഇതിനെ ഒരുപാട് പ്രാരംഭ ലക്ഷണങ്ങൾ ഉണ്ട് എന്നത് നമുക്ക് മനസ്സിലാക്കാം.

ഏറ്റവും പ്രധാനമായും ചെറിയ കുറുങ്ങലുകൾ, തുടർച്ചയായ ചുമ, ശ്വാസം ശരിയായ രീതിയിൽ എടുക്കാൻ സാധിക്കാതെ വരുക, കഫക്കെട്ട് എന്നിവ മാറാതെ അൽപകാലം നീണ്ടുനിൽക്കുന്ന അവസ്ഥ ഉണ്ടെങ്കിൽ ഇത് ആസ്മയുടെ തുടക്കമായി മനസ്സിലാക്കാം. വളരെക്കാലം ഇത് നീണ്ടുനിൽക്കുന്നു എങ്കിൽ ഇത് ആസ്ത്മയായി മാറി കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും. എന്നതുകൊണ്ട് ഇതിനെ ആരംഭഘട്ടത്തിലെ ചികിത്സിച്ച് മാറ്റുകയാണ് നല്ലത്.

   

പ്രധാനമായും നമ്മുടെ ദഹന വ്യവസ്ഥകൾക്ക് ഒരു അടിസ്ഥാനമാണ് എന്നതുകൊണ്ട് തന്നെ ദഹനവും വയറ് സംബന്ധമായ എല്ലാ കാര്യങ്ങളും കൃത്യമായിരിക്കണം. വറുത്തതും, പൊരിച്ചതും, എണ്ണ പലഹാരങ്ങളും പോലുള്ളവ ഒഴിവാക്കുകയാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ളപ്പോൾ കൂടുതൽ ഉചിതം.

പെട്ടെന്ന് ദഹിക്കുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക ആണ് നല്ലത്. അധികം തണുപ്പുള്ളതും, പഴകിയതുമായ ഭക്ഷണപദാർത്ഥങ്ങളും ഉപയോഗിക്കാതിരിക്കാം. ഇത്രയും കാര്യങ്ങൾ തന്നെ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധിച്ച വലിയതോതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ തടയാനാകും. ശ്വാസത്തിന് അമിതമായ ബുദ്ധിമുട്ട് നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് ഒരിക്കലും അവഗണിക്കാതെ ഒരു ഡോക്ടറെ സമീപിക്കുക.