കൊളസ്ട്രോൾ നിങ്ങളുടെ ജീവിതത്തിന് വില്ലനായി മാറുന്നുണ്ടോ.

കൊളസ്ട്രോള് എന്നത് ഒരു മനുഷ്യന്റെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരു ഘടകമാണ്. എന്നാൽ ഇത് അളവിൽ കൂടുതലായി ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുമ്പോഴാണ് ഇത് ദോഷമായി മാറുന്നത്. രണ്ട് തരത്തിലുള്ള കൊളസ്ട്രോൾ ആണ് ഉള്ളത്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. ഇവയിൽ ചീത്ത കൊളസ്ട്രോൾ നല്ല കൊളസ്ട്രോളിനേക്കാൾ കൂടുതലായി വർധിക്കുന്ന സമയത്താണ് ശരീരത്തിന് ഇത് ദോഷങ്ങൾ ഉണ്ടാക്കുന്നത്.

പലതരത്തിലുള്ള പ്രശ്നങ്ങളും കൊളസ്ട്രോൾ കൂടുന്നതുകൊണ്ട് ഉണ്ടാകാറുണ്ട് ലിവർ സംബന്ധമായ രോഗങ്ങൾക്ക് കൊളസ്ട്രോൾ കൂടുന്നത് ഒരു വലിയ ബുദ്ധിമുട്ടാണ്. വ്യക്തിയുടെ ശരീരത്തിന് ഏറ്റവും നോർമൽ ആയിട്ടുള്ള അളവ് കൊളസ്ട്രോൾ എന്നത് 200 ആണ് പറയുന്നത്. എന്നാൽ 200 നേക്കാൾ അല്പം താഴ്ന്നു നിൽക്കുന്നതുകൊണ്ട് പ്രശ്നമില്ല. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങി രാവിലെ ഭക്ഷണത്തിനു മുൻപായി കൊളസ്ട്രോള് ടെസ്റ്റ് ചെയ്യുന്നതാണ് കൂടുതൽ ഉത്തമമായ രീതി.

   

പ്രധാനമായും നമ്മുടെ ശരീരത്തിലെ ചില ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നതും, ചില ഹോർമോണുകളുടെ പ്രവർത്തനത്തിന് നിയന്ത്രിച്ചു നിർത്തുന്നത്, ഒരുപാട് പ്രവർത്തനങ്ങൾക്ക്‌ ഹെൽപ്പ് ചെയ്യുന്നതും കൊളസ്ട്രോൾ ആണ്. എന്നത് കൊണ്ട് കൊളസ്ട്രോളിന് ശരീരത്ത് ഇല്ലാതാക്കാവുന്ന ഒന്നല്ല. കൊളസ്ട്രോൾ ശരീരത്തിൽ വർധിക്കുന്നതിന് പല കാരണങ്ങളുമുണ്ട്. ഏറ്റവും പ്രധാനമായും നമ്മുടെ ഭക്ഷണരീതി തന്നെയാണ് കാരണമായി മാറുന്നത്.

ചുവന്ന മാംസങ്ങളായ ബീഫ് മട്ടൻ പോർക്ക് എന്നിങ്ങനെയുള്ളവ കഴിക്കുന്നത് മൂലം ശരീരത്തിലെ കൊളസ്ട്രോള് അമിതമായി വർദ്ധിക്കുന്നു. അതേസമയം തന്നെ ബേക്കറികളിൽ നിന്നും വേടിച്ചു കഴിക്കുന്ന പലഹാരങ്ങളും, എണ്ണ മെഴുക്കുള്ള പലഹാരങ്ങളും ഒരുതരത്തിൽ കൊളസ്ട്രോളിന് വർദ്ധിപ്പിക്കുന്നുണ്ട്. നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമീകരണങ്ങളും ദിവസവും ചെയ്യുന്ന വ്യായാമങ്ങളും ഒരു പരിധി വരെ ഇതിനെ തടയാൻ സഹായിക്കുന്നു.