നിസ്സാരമായി കാണരുത്, സ്ത്രീകളിൽ മാത്രം കാണുന്ന ചില മാനസിക പ്രശ്നങ്ങൾ.

മാനസികമായ പ്രശ്നങ്ങളുള്ള ആളുകളെ കൈകാര്യം ചെയ്യുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് ആ വ്യക്തികളെ മാത്രമല്ല ബാധിക്കുന്നത് അവർക്ക് ചുറ്റുമുള്ള ആളുകൾക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ സ്ത്രീകളിൽ കാണുന്നത് നാല് ഘട്ടങ്ങളിലാണ്. പ്രധാനമായും സ്ത്രീകളുടെ ആർത്തവം ആരംഭിക്കുന്ന സമയമാണ് കൗമാര കാലഘട്ടം. ഈ സമയത്ത് സ്ത്രീകളിൽ പ്രത്യേകിച്ച് പെൺകുട്ടികൾ എന്ന അവസ്ഥയിൽ ഇവർക്ക് ഒരുപാട് ആകാംക്ഷ ഉണ്ടാകാം.

ഈ ആകാംക്ഷയും ആൻഡ് സൈറ്റിയും ഇവരിൽ ചില മാനസികമായ ബുദ്ധിമുട്ടും ചില സമയങ്ങളിൽ ഉറക്കാൻ പോലും സാധിക്കാത്ത അവസ്ഥ ഇവർക്ക് ഉണ്ടാക്കാറുണ്ട്. അതുപോലെതന്നെയാണ് ചെറുപ്പം പെൺകുട്ടികളിൽ ശരീര ചിന്ത. ശരീരം തടിക്കുന്നുണ്ടോ, മെലിയുന്നുണ്ടോ, മുഖത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുന്നുണ്ടോ, എന്നിങ്ങനെയുള്ള ചിന്തകളിൽ ഇവർ ഏത് സമയവും കണ്ണാടിയിൽ നോക്കി നിൽക്കുന്ന ഒരവസ്ഥയും, ഈ ചിന്ത കൊണ്ടുതന്നെ ഭക്ഷണം കഴിക്കാതിരിക്കുന്ന ഒരു അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത് ചെറിയ ഒരു മാനസിക പ്രശ്നമായി കരുതാം. പ്രസവാനന്തരമായും ചില സ്ത്രീകളിൽ മാനസിക ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.

   

ഇവരുടെ ചിന്തകൾ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും, ഒപ്പം തന്നെ മുലയൂട്ടുന്ന അമ്മമാരിലും ഇത്തരം ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ആർത്തവവിരാമം സംഭവിക്കുന്ന സമയത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ചിലർക്ക് പിടിച്ചുനിൽക്കാൻ ആകാറില്ല. അതുകൊണ്ടുതന്നെ ഇവർ പെട്ടെന്ന് ദേഷ്യപ്പെടുന്ന അവസ്ഥകളും, ഇവരിലെ പെട്ടെന്നുണ്ടാകുന്ന ഡിപ്രഷൻ, ആരോടും സംസാരിക്കാത്ത അവസ്ഥ എന്നിങ്ങനെയെല്ലാം കാണപ്പെടാറുണ്ട്. പ്രധാനമായും ഇത്തരത്തിലുള്ള മൂൺ സിങ്സ് ഇവർ കാണിക്കുമ്പോൾ ഇവർക്ക് ആവശ്യമായ സപ്പോർട്ട് നൽകുകയാണ് ഇവരുടെ കൂടെ ഉള്ളവർ ശ്രദ്ധിക്കേണ്ടത്.