ഒരു വീടിന്റെ വാസ്തു എന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് വീട്ടിലുള്ള ചില വസ്തുക്കളും ചില സാഹചര്യങ്ങളും. പലപ്പോഴും നാം ശ്രദ്ധിക്കാതെ വിട്ടുപോകുന്ന അല്ലെങ്കിൽ മനപ്പൂർവ്വമായി ചെയ്യുന്ന ചില പ്രവർത്തികളും നമ്മുടെ വീട്ടിൽ വെക്കുന്ന ചില വസ്തുക്കളും നിങ്ങളുടെ കുടുംബത്തിന്റെ നാശനഷ്ടത്തിനു പോലും കാരണമാകാറുണ്ട്. നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ട്ടേപ് റെക്കോർഡുകൾ, ക്ലോക്ക് എന്നിങ്ങനെയുള്ള ചില ഇലക്ട്രിക് വസ്തുക്കളും നാശമായെന്നാൽ കൂടിയും സൂക്ഷിച്ചുവയ്ക്കുന്ന ശീലം നമുക്ക് ഉണ്ടാകും.
എന്നാൽ ഇത്തരത്തിൽ സൂക്ഷിച്ചു വയ്ക്കുന്നത് നിങ്ങളുടെ വീടിന്റെ നാശത്തിനും അതപതനത്തിനും പോലും ചിലപ്പോൾ കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിലുള്ള ഇത്തരം വസ്തുക്കളെ വളരെ പെട്ടെന്ന് തന്നെ ഒഴിവാക്കുക. വീടിന് ചുറ്റുമായി പലഭാഗങ്ങളിലും ചില സമയങ്ങളിൽ പ്രാവ് കൂടുകൂട്ടുന്ന സാഹചര്യമുണ്ട് എങ്കിൽ ഇത് നിങ്ങൾ നാശത്തിന്റെ മുന്നോടിയാണ്. അതുകൊണ്ടുതന്നെ പ്രാവ് ഒരിക്കലും വീട്ടിൽ കൂടു കൂട്ടാൻ ഇടയാക്കാതിരിക്കുക.
പ്രാവ് മാത്രമല്ല വവ്വാലും വീടിനകത്തേക്ക് വരുന്നത് വലിയ ദോഷമാണ്. തേനീച്ചക്കൂടുകൾ കടന്നലിന്റെ കൂടുകൾ എന്നിവയും ശരീരത്തിന് ദോഷം വരും എന്നത് ഉപരി നിങ്ങളുടെ കുടുംബജീവിതത്തിനു പോലും ദോഷമാകാറുണ്ട്. പൊട്ടിയ ചില്ലു പാത്രങ്ങൾ ഉപയോഗിക്കുന്നതും ഇവ ഉപേക്ഷിക്കാതെ സൂക്ഷിച്ച് വയ്ക്കുന്നതും നിങ്ങൾക്ക് ദോഷം ഉണ്ടാക്കും. അലമാരയിലോ വാഷ്ബേസിനകത്ത് പൊട്ടിയ കണ്ണാടികൾ ഉപയോഗിക്കുന്നതും, ഇവ മാറ്റാതെ വച്ചിരിക്കുന്നതും വലിയ ദോഷങ്ങൾ നിങ്ങൾക്ക് ഉണ്ടാകാൻ ഇടയാക്കും. ഇങ്ങനെ നിങ്ങളുടെ വീടിനകത്ത് സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കളെല്ലാം ഉടൻ തന്നെ വളരെ പെട്ടെന്ന് എടുത്തു മാറ്റണം.