അമിതവണ്ണമുള്ള ആളുകളും അതുപോലെതന്നെ പ്രമേഹം, കൊളസ്ട്രോൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും, ഹോർമോൺ സംബന്ധമായ പ്രശ്നങ്ങളുള്ള ആളുകൾക്കും ശരീരഭാരം കുറയ്ക്കുക ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് നിർബന്ധമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പ്രധാനമായും നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കൂടുന്ന സമയത്ത് ഇത് നമ്മുടെ ശരീരത്തിലെ പല അവയവങ്ങളുടെയും തകരാറിന് കാരണമാകുന്നു. നാം കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പ് ശരീരത്തിലെ സ്കിന്നിന് താഴെ അടിഞ്ഞു കൂടുമ്പോഴാണ് നാം വണ്ണം വയ്ക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തുന്നത്.
അതേസമയം തന്നെ ഭക്ഷണത്തിലെ ഈ കൊഴുപ്പ് നിങ്ങളുടെ കരളിലാണ് അടിഞ്ഞുകൂടുന്നത് എങ്കിൽ ലിവർ സിറോസിസ് ഇത് വഴിതെളിക്കുന്നു. എത്ര തന്നെ ആരോഗ്യമുള്ളവരാണ് എങ്കിൽ കൂടിയും എല്ലാദിവസവും ആരോഗ്യപ്രദമായി ഇരിക്കണം എന്നുണ്ടെങ്കിൽ ഭക്ഷണത്തിലെ നല്ല ഫാറ്റും നല്ല ബാക്ടീരിയകളും ഉൾപ്പെടുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കണം. ശരീരത്തിലുള്ള നല്ല ബാക്ടീരിയകളാണ് നമ്മുടെ ശരീരത്തിന് ആരോഗ്യപ്രദമായി നിലനിർത്തുന്നത്.
ദിവസവും കാർബോഹൈഡ്രേറ്റ് ഗ്ലൂക്കോസ് എന്നിങ്ങനെയുള്ള പദാർത്ഥങ്ങളെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാം. പകരമായി അമിതമായി പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളം വെള്ളവും കുടിക്കാം. ദിവസത്തിലെ രാവിലെ നിങ്ങൾ കഴിക്കുന്ന ഭക്ഷണം ഒരു സ്പാനിഷ് ഓംലെറ്റ് അല്ലെങ്കിൽ ഒരു എബിസി ജ്യൂസോ ആയിരിക്കണം. ആപ്പിള് ബീറ്റ്റൂട്ട് ക്യാരറ്റ് എന്നിവ മൂന്നും ചേർത്ത് ജ്യൂസ് ആക്കി കുടിക്കുന്നതിനെയാണ് എബിസി ജ്യൂസ് എന്ന് പറയുന്നത്. ഒന്നോ രണ്ടോ മുട്ടയും അതിലേക്ക് പാതി വേവിച്ച പച്ചക്കറികളും ചേർത്ത്, അല്പം മാത്രം ഉപ്പും കുരുമുളകും ചേർത്ത് ഓംലറ്റ് ഉണ്ടാക്കി കഴിക്കുകയാണ് ദിവസവും നിങ്ങളുടെ ഉച്ചഭക്ഷണം രാത്രി ഭക്ഷണം ആക്കാൻ നല്ലത്.