ഉലുവ ഒരേ സമയം മരുന്നും ഭക്ഷണവുമായി പ്രവർത്തിക്കുന്നു. ഒരു സ്പൂൺ ഉലുവ ദിവസവും കഴിച്ചാൽ ഉള്ള ഗുണങ്ങൾ.

ഉലുവ എന്ന ഭക്ഷണപദാർത്ഥം ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഉപകാരപ്രദമാണ്. ഒരു ദിവസം ഒരു സ്പൂൺ ഉലുവ എങ്കിലും നിങ്ങളുടെ ശരീരത്തിലേക്ക് ചെല്ലുന്നുണ്ട് എങ്കിൽ ഇത് നൽകുന്ന ആരോഗ്യ ഗുണങ്ങൾ ഒരുപാടാണ്. നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഒരു സ്പൂൺ ഉലുവ കഴിച്ചുകൊണ്ടാണ് എങ്കിൽ ഇത് എത്ര നിങ്ങളെ സഹായിക്കുന്നു എന്നത് പറഞ്ഞറിയിക്കാനാകില്ല.

ഒരേ സമയം തന്നെ മരുന്നായും ഭക്ഷണമായി നമുക്ക് കഴിക്കാവുന്ന ഒന്നാണ് ഉലുവ. പ്രധാനമായും വയറു സംബന്ധമായ പ്രശ്നം അനുഭവിക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഒരു ദിവസം ഒരു സ്പൂൺ ഉലുവ പൊടിചോ, കറികളിൽ ഉപയോഗിചോ ശരീരത്തിലേക്ക് എത്തുന്നത് ഗുണം നൽകും. അസിഡിറ്റി മലബന്ധം വയറു ശോധനക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് ഒരു നല്ല പരിഹാരമാണ് ഉലുവ. ശരീരത്തിലെ പലതരത്തിലുള്ള ഹോർമോണുകൾ പുറപ്പെടുവിക്കുന്ന അവയവങ്ങളുടെ സംരക്ഷണത്തിനും, ഈ ഹോർമോണൽ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും ഉലുവ നല്ല ഒരു ഉപാധിയാണ്.

   

ദിവസം രാവിലെ എഴുന്നേൽക്കുന്ന സമയത്ത് തന്നെ തലേദിവസം കുതിർത്തു വെച്ച ഉലുവയും അതിനോടൊപ്പം ഉള്ള വെള്ളവും കുടിക്കുന്നത് തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കാൻ നല്ല മാർഗ്ഗമാണ്. ഇന്ന് സ്ത്രീകൾക്ക് അമിതമായി കണ്ടുവരുന്ന പിസിഒഡി പ്രശ്നങ്ങളെയും ഈ ഉലുവ കഴിക്കുന്നതുകൊണ്ട് പരിഹരിക്കാൻ ആകും. ധാരാളമായി പ്രോട്ടീൻ ഫൈബർ എന്നിവ ഈ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. അമിതവണ്ണം ഉള്ള ആളുകളാണ് എങ്കിൽ ദിവസവും ഉലുവ കുതിർത്ത് കഴിച്ചാൽ നിങ്ങളുടെ ശരീരത്തിന്റെ അമിതമായുള്ള കൊഴുപ്പിനെ നശിപ്പിക്കാനും ഉലുവ സഹായിക്കുന്നു.