വെരിക്കോസ് വെയിൻ ഉണ്ടാകുന്നത് ശരീരത്തിലെ രക്തം കട്ടപിടിച്ച് ഞരമ്പുകൾ ചുരുണ്ട് കൂടുന്ന ഒരു അവസ്ഥയിലാണ്. പ്രധാനമായും ഇത്തരത്തിൽ വെരിക്കോസ് വെയിൻ ബുദ്ധിമുട്ട് നാം അനുഭവിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതും ആളുകളുടെ കാലിന്റെ മസിലു ഭാഗത്ത് ആയിരിക്കും. ഇത്തരത്തിൽ കാലിലേക്ക് ഞരമ്പിൽ രക്തം കട്ടപിടിക്കുന്നതിന് പ്രധാനമായും ഉള്ള കാരണം ഒന്നാണ്. രക്തം താഴേക്ക് ഒഴുകി ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച ശേഷം അശുദ്ധമായി ഇത് വീണ്ടും ഹൃദയത്തിലേക്ക് ചെല്ലുന്നു.
ചില സമയങ്ങളിൽ രക്തം തിരിച്ച് ഹൃദയത്തിലേക്ക് പോകുന്ന വഴിയിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാവുകയോ ഏതെങ്കിലും തരത്തിൽ രക്തം തിരിച്ചു പുറകിലേക്ക് തന്നെ ഒഴുകുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുമ്പോൾ ഇത് ഏറ്റവും താഴ്ഭാഗത്തുള്ള മസിലുകളിലെ കാലിന്റെ ഭാഗത്തായി അടിഞ്ഞുകൂടുന്നു. രക്തത്തിന് മുകളിലേക്ക് ഒഴുകാനുള്ള ശേഷി മാത്രമാണ് ഉള്ളത്.
എന്നാൽ ഇവ തിരിച്ചു പുറകിലോട്ട് ഒഴുകി വരാതിരിക്കുന്നതിന് വേണ്ടി രക്തക്കുഴലുകളിൽ രണ്ട് വാൽവുകൾ ഉണ്ട്. ഈ വാൽവുകൾക്ക് ഉണ്ടാകുന്ന തകരാറുകൊണ്ട്, വാൽവുകൾ എല്ലാസമയവും അടയാതെ വരുന്ന സമയത്ത് തിരിച്ച് രക്തം പുറകിലോട്ടും ഓഴുകാം, ഇങ്ങനെ ഒഴുകുന്നതാണ് യഥാർത്ഥ പ്രശ്നം.
ആദ്യകാലങ്ങളിൽ എല്ലാം ഈ വെരിക്കോസ് വെയിനിനെ ചികിത്സകൾ വളരെ കുറവായിരുന്നു. ഇന്ന് ഈ രംഗത്ത് ഒരുപാട് പുതിയ പഠനങ്ങൾ നടക്കുന്നു എന്നതുകൊണ്ടുതന്നെ പുതിയ ചികിത്സാരീതികളും ലഭ്യമാണ്. ചില ചികിത്സകൾക്ക് അല്പം ചിലവ് കൂടുതലാണ് എന്നതും ശ്രദ്ധിക്കണം. നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമീകരണങ്ങളും ശരീരത്തിന്റെ ആരോഗ്യശേഷി ക്രമീകരിക്കണം. എന്നും നമുക്ക് ഒരേ രീതിയിൽ ജീവിക്കുക അസാധ്യമാണ്.