ഒരു വീടിന്റെ ഐശ്വര്യവും അബിവൃതിയും ഈ മൂലയെ അടിസ്ഥാനപ്പെടുത്തിയാണുള്ളത്.

ഒരു വീട് പണിയുന്ന സമയത്ത് ഒരുപാട് കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഈ കൂട്ടത്തിൽ ഏറ്റവും പ്രധാനമായും ശ്രദ്ധ പുലർത്തേണ്ട ഒന്നാണ് വീടിന്റെ വാസ്തു എന്നത്. വീട് പണിയുന്ന സമയത്ത് വീടിന്റെ ഓരോ ദിശയും ഏതൊക്കെ രീതിയിലായിരിക്കണം, ഓരോ ദിശയിലും എന്തൊക്കെ വരാൻ പാടില്ല എന്നൊക്കെ പ്രത്യേകം ശ്രദ്ധിക്കണം. വീടിന്റെ ഓരോ മൂലയും എന്തൊക്കെ രീതിയിൽ ആയിരിക്കണം എന്നതിലാണ് ഒരു വീടിനുള്ളിലുള്ള ഐശ്വര്യങ്ങൾ തീരുമാനിക്കുന്നത്, പ്രധാനമായും വീടിന്റെ കന്നിമൂല. ഒരു വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയെയാണ് കന്നിമൂല.

ഒരു കാരണവശാലും ഈ കന്നിമൂല വൃത്തികേട് ആയിരിക്കാൻ പാടില്ല. ആ ഭാഗത്ത് അഴുക്കുചാലുകളോ, സെപ്റ്റിക് ടാങ്കുകളോ, വെറുതെ ഒരു കുഴി പോലുമോ എടുക്കുന്നത് അത്ര ഉചിതമല്ല. ഇത് നിങ്ങളുടെ വീടിന് വലിയ ദോഷങ്ങൾ വരുത്തിവയ്ക്കും. കന്നിമൂല ഭാഗത്ത് ജലസ്രോതസ്സുകൾ ഉണ്ടാകുന്നതും ദോഷം തന്നെയാണ്. ജലസ്രോതസ്സുകളായി കിണറും മറ്റും പണിയുന്നതിനുള്ള യഥാർത്ഥ അനുയോജ്യമായ ഭാഗം കന്നിമൂല അല്ല. ചപ്പുചവറുകൾ അടിച്ചുകൂട്ടി കത്തിക്കുന്ന ഒരു ശീലമുള്ളവരാണ് എങ്കിൽ ഇത് കന്നിമൂലയിൽ ആകാതിരിക്കാൻ ശ്രദ്ധിക്കുക.

   

ഇതുമാത്രമല്ല പലരീതിയിലും കന്നിമൂല ഭാഗത്ത് അഴുക്കുകളോ വൃത്തികേടുകളോ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ കന്നിമൂല വൃത്തിയും ശുദ്ധവുമായി സൂക്ഷിച്ചു എന്നാൽ മാത്രമേ നിങ്ങൾക്ക് ജീവിതത്തിൽ ഐശ്വര്യങ്ങളും അഭിവൃദ്ധികളും സന്തോഷവും സമാധാനവും നിലനിൽക്കു. വീട് പണിയുന്ന സമയത്ത് കന്നിമൂല ഭാഗത്ത് അടുക്കള വരാതിരിക്കാനും നാം ശ്രദ്ധിക്കണം. കന്നിമൂല ഭാഗമല്ല അടുക്കള പണിയുന്നതിന് അനുയോജ്യമായത്, ഇതിന് കൃത്യമായ മറ്റൊരു സ്താനം കണ്ടുപിടിക്കുക.