നിങ്ങൾക്ക് രാത്രിയിൽ ഉറക്കം കുറവാണോ, ഉറക്കമില്ലായ്മയെ കുറിച്ച് നിങ്ങൾ തന്നെ മറന്നു പോകും.

പലപ്പോഴും ആളുകൾ പറയുന്ന ഒരു ബുദ്ധിമുട്ടാണ് ഉറങ്ങാൻ സാധിക്കുന്നില്ല, എത്ര തന്നെ തിരിഞ്ഞു മറിഞ്ഞു കിടന്നാലും ഉറക്കം കണ്ണിലേക്ക് വരുന്നില്ല എന്നത്. എന്നാൽ പലപ്പോഴും ഇത്തരത്തിൽ നമ്മുടെ ഉറക്കത്തിന് തടസ്സപ്പെടുത്തുന്നത് നമ്മുടെ മനസ്സിലെ അനാവശ്യ ചിന്തകളും സ്ട്രെസ്സും ആയിരിക്കും. അതുകൊണ്ടുതന്നെ രാത്രിയിൽ ഉറങ്ങാൻ പോകുന്ന സമയത്ത് എല്ല തരം ചിന്തകളെയും മാറ്റിനിർത്തിക്കൊണ്ട് വളരെ നേരത്തെ കട്ടിലിൽ കയറി കിടക്കാൻ ശ്രമിക്കുക.

രാത്രി ഉറങ്ങുന്ന ബെഡ്റൂമിന് നല്ല ഒരു അന്തരീക്ഷം ഉണ്ടാക്കി വയ്ക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഇതിനായി പുതിയ ബെഡ്ഷീറ്റ്, തലയിണ കവറുകൾ, ബെഡ്റൂമിലെ പൊടി മുഴുവൻ അടിച്ചു വൃത്തിയാക്കി, നല്ല ഡിം ലൈറ്റുകൾ, ഫാനിന്റെ സ്പീഡ് എല്ലാം കൃത്യമായ രീതിയിൽ ക്രമീകരിക്കുക, എസി ഉള്ള മുറികൾ ആണെങ്കിൽ ചൂടുള്ള സമയത്ത് ആവശ്യത്തിന് കൂട്ടി തന്നെ വയ്ക്കാം. രാത്രി ഉറങ്ങാനായി ഇങ്ങനെ നല്ല ഒരു ആംബിയൻസ് റൂമിൽ ഉണ്ടാക്കി വയ്ക്കണം.

   

ധാരാളമായി വെള്ളം കുടിക്കുക എന്നത് നമ്മൾ ആരോഗ്യത്തിന് ആവശ്യമാണ് എങ്കിലും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന്റെ അരമണിക്കൂർ മുൻപ് എങ്കിലും വെള്ളംകുഴി നാം അവസാനിപ്പിച്ചിരിക്കണം. ഉറക്കത്തിനിടയ്ക്ക് എഴുന്നേറ്റ് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ഉറക്കം തടസ്സപ്പെടുത്താനും പിന്നീട് മൂത്രമൊഴിക്കാനുള്ള സംഘ ഉണ്ടായി വീണ്ടും ഉറക്കം തടസ്സപ്പെടാനും കാരണമാകും എന്നതുകൊണ്ട് തന്നെ രാത്രി ഉറങ്ങുന്ന സമയത്ത് വെള്ളം അധികം ഉത്തമമല്ല. അതുപോലെതന്നെയാണ് ഭക്ഷണം, കഴിച്ച് കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞിട്ട് ഉറങ്ങാൻ പോകാവൂ.