പലപ്പോഴും നമ്മുടെ മുഖത്തും തലയിലും മൂക്കിനു മുകളിലും ആയി കഫം കെട്ടിനിൽക്കുന്ന ഒരു അവസ്ഥ നമുക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ എത്രതന്നെ ശ്രമിച്ചിട്ടും ഈ കഫം പുറത്തേക്ക് വലിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥകൾ ഉണ്ടാകാറുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ നമ്മുടെ ഉറക്കത്തിനേയും ജീവിതചര്യകളെയും ബാധിക്കും. പ്രധാനമായും നമ്മുടെ തലയോടിന്റെ ഭാരത്തിന് താങ്ങി ക്രമീകരിച്ചു നിൽക്കുന്ന ഒരു ഗ്യാപ്പാണ് സൈനസ് എന്ന് പറയുന്നത്.
ഇതേ സൈനസ് തന്നെ നമ്മുടെ മൂക്കിന്റെ രണ്ട് ഭാഗങ്ങളിലുമായി ഉണ്ട്. ഈ സൈനസിന് ഉണ്ടാകുന്ന അണുബാധയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. ഇങ്ങനെയുണ്ടാകുന്ന അണുബാധ മൂലമാണ് വലിച്ചെടുക്കാൻ കഴിയാത്ത വിധം കഭം കെട്ടിനിൽക്കുന്ന അവസ്ഥ ഉണ്ടാകുന്നത്. ഇത്തരത്തിൽ ഉള്ള കഫത്തിന്റെ ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയത്ത് പ്രത്യേകം നാം നമ്മുടെ ജീവിതശൈലിയിൽ അല്പം ഒന്ന് ശ്രദ്ധിക്കണം. പ്രധാനമായും ദിവസവും തല കുളിക്കുന്ന ശീലമുള്ളവരാണ് എന്നുണ്ടെങ്കിൽ ഈ ബുദ്ധിമുട്ടുള്ള ദിവസങ്ങളിൽ അൽപം ഒന്ന് മാറ്റിവയ്ക്കുന്നതാണ് ഉത്തമം.
ഒപ്പം തലകുളിക്കുമ്പോൾ എണ്ണ തേക്കാതെയും ഇരിക്കുകയാണ് ഉചിതം. ഈ ശീലം മാത്രമല്ല ഒരു ദിവസവും പനിക്കൂർക്കയുടെ ഇല, തുളസിയില, അല്പം കല്ലുപ്പ് എന്നിവ ചേർത്ത് ആവി കൊള്ളുന്നത് ഇതിനെ ഒരു ശമനം ഉണ്ടാക്കും. ഈ ദിവസങ്ങളിൽ ബേക്കറി പലഹാരങ്ങൾ, എണ്ണ ഉപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരങ്ങൾ, വറുത്തും പൊരിച്ചുമുള്ള ഭക്ഷണപദാർത്ഥങ്ങൾ എല്ലാം തന്നെ ഒഴിവാക്കാം. ഇത്രയും ശ്രദ്ധിച്ചാൽ തന്നെ ഈ സൈനസൈറ്റിസിന്റെ ബുദ്ധിമുട്ട് കൂടാതെ തടയാൻ നമുക്കാകും.