എത്ര തന്നെ ഭക്ഷണം കഴിച്ചിട്ടും ശരീരത്തിൽ പിടിക്കുന്നില്ലേ, നിങ്ങൾ തടി വെക്കുന്നില്ലേ കാരണം ഇതാണ്.

ഇന്ന് പ്രമേഹവും, പ്രഷറും, കൊളസ്ട്രോളും പോലെ സർവസാധാരണമായ ഒരു അവസ്ഥയായി തൈറോയ്ഡ് രോഗം മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ തൈറോയ്ഡ് രോഗം ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ് എന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. നമ്മുടെ ജീവിതശൈലിയിലെ ചില ക്രമം തെറ്റലുകൾ കൊണ്ട് തന്നെ ശരീരത്തിന് രോഗപ്രതിരോധ ശക്തി നഷ്ടപ്പെടാനും, ഇതുമൂലം ഉണ്ടാകുന്ന രോഗങ്ങൾ വർധിക്കാനും ഇടയുണ്ട്. ഇങ്ങനെയുണ്ടാകുന്ന ഒരു പ്രധാന രോഗമാണ് തൈറോയ്ഡ് രോഗം. എന്നാൽ ഈ തൈറോയ്ഡ് രോഗം തന്നെ ഒരു വ്യക്തിക്ക് രണ്ടു രീതിയിലുണ്ടാകാം. ആദ്യത്തേത് ഹൈപ്പോതൈറോയിഡിസം.

തൈറോയ്ഡ് ഗ്രന്ഥിയിലെ ഹോർമോണിന്റെ പ്രവർത്തനം കുറയുന്നതാണ് ആണ് ഹൈപോ തൈറോയിഡിസം. ഹൈപ്പർ തൈറോയ്ഡിസം എന്നത് തൈറോയ്ഡ് ഹോർമോണിന്റെ പ്രവർത്തനം കൂടുന്നതാണ്. ഇവ രണ്ടും സംഭവിക്കുന്നത് ശരീരത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. ഇത് ഒരു നോർമൽ അളവിൽ നിൽക്കുന്നതാണ് ശരീരത്തിന് കൂടുതൽ ഉചിതം.ഹൈപ്പോ തൈറോയിഡിസം അവസ്ഥയാണ് ഉള്ളതെങ്കിൽ കുട്ടികളിൽ ഇത് വളർച്ചക്കുറവ് ഉണ്ടാക്കാറുണ്ട്, ബുദ്ധി വൈകല്യവും ഇതിനെ തുടർന്ന് ഉണ്ടാകാം.

   

കൂടാതെ ഗർഭിണികളിൽ ആണ് ഇത് ഉണ്ടാകുന്നത് എങ്കിൽ ഒരു അബോർഷനോ, ഇൻഫെർട്ടിലിറ്റിക്കോ പോലും കാരണമാകാം. ശരീരം വളരെ ക്ഷീണിച്ചു ഉണ്ടായിരുന്നവരാണ് എങ്കിൽ പെട്ടെന്ന് തടി വയ്ക്കുന്ന പ്രകൃതത്തിലേക്ക് ഇവർ മാറാം. ഇതിനു നേരെ ഓപ്പോസിറ്റ് ആണ് ഹൈപ്പർ തൈറോയിഡിസത്തിൽ സംഭവിക്കുന്നത്. വണ്ണം ഉണ്ടായിരുന്ന ആളുകൾ പെട്ടെന്ന് ക്ഷീണിക്കുന്നതും, എത്ര തന്നെ ഭക്ഷണം കഴിച്ചിട്ടും ശരീരം തടിക്കാത്ത അവസ്ഥ ഉണ്ടാകുന്നതും ഹൈപ്പർ തൈറോയ്ഡിസത്തിന്റെ ഭാഗമാണ്.