നിങ്ങളുടെ മുടി കൊഴിയുന്നത് ഈ രീതിയിൽ ആണോ, എങ്കിൽ സൂക്ഷിക്കുക.

മുടികൊഴിച്ചിൽ എന്ന പ്രശ്നത്തെ പലരും വളരെ നിസ്സാരമായി തള്ളിക്കളയാറുണ്ട്. എന്നാൽ ചില മുടികൊഴിച്ചിലുകൾ മറ്റുചില രോഗങ്ങളുടെ ലക്ഷണമായും നമ്മുടെ ശരീരത്തിൽ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ അകാരണമായുള്ള മുടികൊഴിച്ചിലിനെ നിസ്സാരമായി തള്ളിക്കളയാതെ ഇതിന്റെ പുറകിലുള്ള കാരണം തിരിച്ചറിയുന്നത് വളരെയധികം നന്നായിരിക്കും. പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം. ഇതിൽ ആദ്യത്തെ കാരണം ചില രോഗങ്ങളുടെ ആഫ്റ്റർ എഫക്റ്റായി മുടികൊഴിച്ചിൽ ഉണ്ടാകാം. ഇത് കൊറോണ, ഡെങ്കിപ്പനി പോലുള്ള രോഗങ്ങളുടെ ഭാഗമായി രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം മുടി കൊഴിയുന്നത് കാണാറുണ്ട്.

അതുപോലെതന്നെ ചില സ്ത്രീകളിൽ പ്രസവാനന്തരമായി ഒന്നു രണ്ടുമാസത്തിനുള്ളിൽ ധാരാളമായി മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. ഇത് ഇവരുടെ ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ അളവിലുള്ള വ്യതിയാനം സംഭവിക്കുന്നതുകൊണ്ട് ആണ്. പിസിഒഡി പോലുള്ള പ്രശ്നങ്ങളുടെ ഭാഗമായി ശരീരത്തിൽ മറ്റു ഭാഗങ്ങളിൽ മുടി അധികമായി വളരുന്നു എന്നതിനോടൊപ്പം, തലയിലെ മുടി കൊഴിയാനുള്ള സാധ്യത കൂടുതലാണ്. അലോപ്പേഷ്യ എന്ന രോഗത്തിന്റെ ഭാഗമായി തലയിൽ മുടി ചില ഭാഗങ്ങളിൽ പ്രത്യേകമായി കേന്ദ്രീകരിച്ച് കൊഴിയാനുള്ള സാധ്യത കൂടുതലാണ്.

   

ഇത് ഒരു ഫംഗൽ ഇൻഫെക്ഷൻ ആണ് എന്നതുകൊണ്ട് തന്നെ, ഇത് പരന്ന് മറ്റു ഭാഗങ്ങളിലേക്ക് ബാധിക്കാനും സാധ്യതയുണ്ട്. ചിലപ്പോൾ ഇത് തലയിൽ നിന്നും മുഖത്തെ കൺപീലി പുരികം എന്നിവയിലേക്കും ബാധിക്കാം. ക്യാൻസറിന്റെ ഭാഗമായി ചെയ്യുന്ന കീമോതെറാപ്പി പോലുള്ള ചികിത്സകളുടെ ഭാഗമായി മുടികൊഴിച്ചിൽ ഉണ്ടാകുന്നത് നാം പലപ്പോഴും കണ്ടിട്ടുണ്ട്. ശരീരത്തിലുള്ള സ്ഥിരം അല്ലാത്ത കോശങ്ങളെ എല്ലാം നശിപ്പിക്കുന്ന ഒരു പ്രവർത്തിയാണ് ഈ കീമോതെറാപ്പിയിലെ കെമിക്കലുകൾ ചെയ്യുന്നത് എന്നതുകൊണ്ടാണ് ഒരു സ്ഥിരം കോശമല്ലാത്ത തലമുടിയേയും നശിപ്പിക്കുന്നത്.