പ്രമേഹം മൂലം മുറിവ് ഉണ്ടാകാനുള്ള സാധ്യതയും, ഇതിനുള്ള പുതിയ ചികിത്സാരീതിയും.

പ്രമേഹം എന്ന രോഗത്തെക്കുറിച്ച് നമുക്ക് വളരെയധികം പ്രാധാന്യമായ അറിവുകൾ എല്ലാം ഉണ്ടായിരിക്കും. എന്നാൽ ഏറ്റവും പ്രധാനമായും പ്രമേഹത്തിൽ അറിഞ്ഞിരിക്കേണ്ട ഒന്നാണ് ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകളെ കുറിച്ച്. പ്രമേഹം എന്ന രോഗം ബാധിച്ച വ്യക്തിക്ക് മുറിവുകൾ ഉണ്ടായാൽ ഉണങ്ങാൻ വളരെയധികം പ്രയാസമാണ് എന്ന് നാം കേട്ടിരിക്കും, ചിലപ്പോൾ അനുഭവിച്ചറിഞ്ഞിരിക്കും. പ്രധാനമായും പ്രമേഹത്തെ സംബന്ധിച്ച് മുറിവുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ കാണുന്നത് കാലുകളിൽ ആണ്. ഇങ്ങനെ കാലുകളിൽ മുറിവ് ഉണ്ടാകുന്നതിന് ഡയബറ്റിക് ഫുട്ട് എന്നാണ് പറയാറുള്ളത്.

പ്രമേഹമുള്ള ഒരു വ്യക്തിയാണ് എങ്കിൽ കാലുകളിൽ ഉണ്ടാകുന്ന ഇത്തരം മുറിവുകളെ ഇവർ അറിയാറില്ല. തിരിച്ചറിയാതെ പോകുന്നതു കൊണ്ട് തന്നെ ഈ മുറിവുകൾ വലുതായി കാലുകൾ മുറിച്ചുമാറ്റേണ്ട അവസ്ഥ വരെ കൊണ്ടെത്തിക്കുന്നതായി പോലും കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹമുള്ള ആളുകൾ അവരുടെ ശരീരത്തിൽ ഏറ്റവും പ്രധാനമായും സംരക്ഷണം നൽകേണ്ടത് ഇവരുടെ കാലുകൾക്കാണ്. കാലുകളെ എന്നും വൃത്തിയായി സൂക്ഷിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യാം.

   

അതുപോലെതന്നെ വെരിക്കോസ് വെയിൻ പോലുള്ള ചില രോകാവവസ്ഥകൾ കൊണ്ടും, കാലിലേക്കുള്ള രക്ത സർക്കുലേറ്റ് ചെയ്യുന്ന അവസ്ഥയിൽ ഉണ്ടാകുന്ന തകരാറുകൊണ്ടും കാലുകളിൽ മുറിവുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ ബ്ലഡ് സർക്കുലേഷൻ ഇല്ലാതാകുന്നതുകൊണ്ട് തന്നെ ആ ഭാഗത്തിന്റെ മുഴുവനായും നിറം മങ്ങാനുള്ള സാധ്യതയും വളരെ കൂടുതലാണ്. തൊലിപ്പുറമേ ആണ് മുറിവ് ഉണ്ടായിരിക്കുന്നത് എങ്കിൽ കൂടിയും ഇത് ഉണങ്ങുക അല്പം പ്രയാസമാണ്. പ്രധാനമായും ഇതിനുവേണ്ടി ഇന്ന് നൂതന ചികിത്സാ മാർഗം നിലവിൽ വന്നിട്ടുണ്ട്. എച്ച് ബി ഓ ടി ആണ് ഇത്.