നിങ്ങൾ വയ്ക്കുന്ന ഈ ഒരു തവി ചോറ് നിങ്ങളുടെ ജീവിതത്തിലെ ഐശ്വര്യങ്ങൾ വർദ്ധിപ്പിക്കും.

ദിവസവും നാം വീട്ടിൽ അന്നം പാകം ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ ചോറ് പാകം ചെയ്തു കഴിക്കുന്ന സമയത്ത് നമുക്ക് ചുറ്റുമുള്ള മറ്റ് ജീവജാലങ്ങളെ കൂടി പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ദിവസവും അന്നപൂർണേശ്വരിയെ ധ്യാനിച്ച് അടുക്കളയിൽ കയറി ഭക്ഷണം പാകം ചെയ്ത ശേഷം, ചോറ് കലത്തിൽ നിന്നും ഊറ്റി മാറ്റിവയ്ക്കുമ്പോൾ, ഇതിൽ നിന്നും ഒരു തവി ചോറ് എടുത്തു വീടിന് പുറകുവശത്തായി മതിലിലോ, കല്ലുകളിലോ, അല്ലെങ്കിൽ ഒരു പാത്രത്തിലോ ആക്കി പുറത്ത് തുറന്നു വയ്ക്കുക.

ഇങ്ങനെ നാം മുറ്റത്ത് തുറന്നു വച്ചിരിക്കുന്ന ഈ ചോറ് പല ജീവജാലങ്ങൾക്കും ഭക്ഷണമായി തീരാം. കുഞ്ഞനുറുമ്പുകളും, കിളികളും, കാക്കയും, പൂച്ചയും, അണ്ണാനും എന്നിങ്ങനെ വേണ്ട പല ജീവജാലങ്ങളും ഇതിൽ നിന്നും ഭക്ഷണം കഴിക്കാം. അതുകൊണ്ടുതന്നെ ഇവരുടെയെല്ലാം നന്ദിയും സ്നേഹവും കടപ്പാടും നമ്മളോട് കൂടെ ഉണ്ടായിരിക്കും. ഇത്തരത്തിൽ നാം അറിയാതെ തന്നെ നമ്മോട് സ്നേഹവും, മനസ്സുനിറഞ്ഞ കടപ്പാടും മറ്റു ജീവജാലങ്ങൾക്കും ഉണ്ടാകുന്ന സമയത്ത്.

   

ഇത് നമ്മുടെ ജീവിതത്തിൽ ഒരുപാട് ഐശ്വര്യങ്ങൾ വന്നു നിറയാൻ കാരണമായിത്തീരുന്നു. നിങ്ങൾ ഇതുവരെ ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ, ഇനിയുള്ള നിങ്ങളുടെ ജീവിതത്തിലെങ്കിലും ദിവസവും അന്നം പാഗം ചെയ്യുമ്പോൾ അതിൽ നിന്നും അല്പം എടുത്ത് മറ്റു ജീവജാലങ്ങൾക്കായി മാറ്റിവയ്ക്കുക. നിങ്ങൾ കഴിച്ച ഭക്ഷണത്തിന്റെ ബാക്കിയെല്ലാം അവർക്ക് കൊടുക്കേണ്ടത്. മറ്റുള്ള മനുഷ്യർക്ക് നിങ്ങളോട് ഉണ്ടാകാവുന്നതിനേക്കാൾ കൂടുതൽ കടപ്പാട് ഈ ജീവികൾക്ക് നിങ്ങളോട് ഉണ്ടായിരിക്കും. ഇതുമാത്രം മതി ജീവിതത്തിൽ ഒരുപാട് വിജയങ്ങൾ കൊയ്യാൻ.