എന്താണ് യു ടി ഐ എന്ന് അറിയാമോ, ലോകത്തിൽ തന്നെ രണ്ടാം സ്ഥാനത്തുള്ള ഈ അസുഖം നിങ്ങൾക്കും ഉണ്ടാകാം.

യൂ ട്ടി ഐ എന്നാൽ യൂറിനൽ ട്രാക്ക് ഇൻഫെക്ഷൻ എന്നാണ് അറിയപ്പെടുന്നത്. ലോകത്തിൽ തന്നെ രണ്ടാം സ്ഥാനത്തുള്ള ഒരു അസുഖമാണ് ഇത്. ഒന്നാം സ്ഥാനത്തുള്ളത് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളാണ്. മൂത്ര സംബന്ധമായ പ്രശ്നങ്ങളെയാണ് യൂറിനൽ ട്രാക്ക് ഇൻഫെക്ഷൻ പ്രധാനമായും ഉദ്ദേശിക്കുന്നത്. ഒരു വ്യക്തിയുടെ ശരീരത്തിലെ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന വെള്ളം മൂത്രമായാണ് പുറത്തേക്ക് പോകുന്നത്. വെള്ളം മാത്രമല്ല നമ്മുടെ ശരീരത്തിൽ അമിതമായി ഉള്ള എല്ലാ തരം ഘടകങ്ങളെയും അരിച്ച് ദഹിപ്പിച് മൂത്രമാക്കി കിഡ്നി പുറന്തള്ളുന്നു.

ഇത് മൂത്രാശയത്തിലൂടെ കടന്നുപോയി മൂത്രനാളിലൂടെയാണ് പുറത്തേക്ക് പോകുന്നത്. പ്രധാനമായും ഇത്തരത്തിലുള്ള ഇൻഫെക്ഷൻ ഉണ്ടാകാറുള്ളത് പുരുഷന്മാരെക്കാൾ രണ്ടിരട്ടിയായി സ്ത്രീകൾക്കാണ്. ഇതിന് കാരണം ഇവരുടെ ശരീരത്തിലെ പല ഹോർമോണുകളുടെയും വ്യതിയാനങ്ങൾ സംഭവിക്കുന്നതാണ്. ഈസ്ട്രജൻ എന്ന ഹോർമോൺ അമിതമായി ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന സമയം, ശരീരത്തിൽ ഇക്കോലൈൻ എന്ന ബാക്ടീരിയയും ഉണ്ടാക്കപ്പെടുന്നു. ഈ ബാക്ടീരിയകളാണ് പ്രധാനമായും യൂറിനൽ ട്രാക്ക് ഇൻഫെക്ഷൻ ഉണ്ടാകാൻ കാരണമാകുന്നത്.

   

അതുപോലെ തന്നെ അമിതമായുള്ള ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും ഒരു ശരീരത്തിൽ അനാവശ്യമായ ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കുകയും, ഇതുമൂലം യൂറിനൽ ട്രാക്ക് ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. ഇങ്ങനെ ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയത്ത് ശരീരത്തിൽ നിന്നും പുറത്തു പോകുന്ന മൂത്രത്തിന്റെ അളവ് കുറയാനും, ചിലർക്ക് പഴുപ്പ് ഉണ്ടാകാനും, ഇൻഫെക്ഷനും ഇറിറ്റേഷനും എല്ലാം ഉണ്ടാകാനും സാധ്യത കൂടുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാകുന്ന സമയത്ത് ഇതിനുവേണ്ട മുൻകരുതലകളും ചികിത്സകളും ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്വീകരിക്കാം.