പുരുഷന്മാരിലെ മൂത്രസഞ്ചിക്ക് താഴെയായി കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രായം കൂടുന്തോറും ഈ ഗ്രന്ഥിക്ക് തകരാറുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഏറ്റവും പ്രധാനമായും മുത്തസഞ്ചിക്ക് താഴെയായി കാണപ്പെടുന്ന ഈ ഗ്രന്ഥി ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് തന്നെ വീക്കം വന്നു അല്പം വീർത്തു വരുന്നതായി കാണുന്നു. ഇതിനുള്ളിലൂടെയാണ് മൂത്രം പോകുന്നതിനുള്ള ട്യൂബ് പോകുന്നത്. ഈ പ്രോസ്റ്റേറ്റിൽ വീക്കം വന്നു വലുതാകുന്നതുകൊണ്ട് ഇതിനിടയിലൂടെ കടന്നുപോകുന്ന മൂത്ര ട്യൂബ് ചുരുക്കം സംഭവിക്കുകയും ഇത് മൂലം മൂത്ര തടസ്സം അനുഭവപ്പെടുകയും ചെയ്യാം.
ഏറ്റവും ആദ്യമായി കാണപ്പെടുന്നത് മൂത്രത്തിന്റെ ഫോഴ്സ് കുറയുന്ന ലക്ഷണമാണ്. പിന്നീട് മൂത്രത്തിന്റെ അളവ് കുറയുകയും ഇത് തുള്ളി തുള്ളിയായി പോകുന്ന അവസ്ഥയിലെത്തുകയും ചെയ്യും. ഏറ്റവും കുറഞ്ഞ സാഹചര്യത്തിൽ ഒരു 10% ആളുകൾക്ക് ഇത് പ്രോസ്റ്റേറ്റ് ക്യാൻസർ ആകാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങളിൽ കാണുന്നുണ്ടെങ്കിൽ വളരെ പെട്ടെന്ന് ഒരു ഡോക്ടറെ കണ്ട് ഇതിനുവേണ്ട ചികിത്സകൾ ചെയ്യേണ്ടതാണ്. ആദ്യകാലങ്ങളിൽ എല്ലാം ഇതിനുവേണ്ട ചികിത്സകൾ ചെയ്തിരുന്നത് ഒരു ഓപ്പൺ സർജറിയിലൂടെ ആയിരുന്നു.
എന്നാൽ ഇന്ന് കൈകളിലെ ഞരമ്പുകളിൽ പോലും ചെറിയ ഒരു സുഷിരം ഉണ്ടാക്കി, ഇതിലൂടെ പേനയുടെ റീഫിൽ പോലുള്ള ട്യൂബ് കടത്തിവിട്ട് ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ മൂത്രനാളിയിൽ വരുന്ന തടസ്സം മാറ്റം ചെയ്തു, പ്രോസ്റ്റേറ്റിൽ മരുന്നുകൾ ചെയ്തു ഇതിന്റെ വീക്കം കുറയ്ക്കാനും, ഇതുവഴി മൂത്ര തടസ്സമില്ലാതെ ആക്കാനും സാധിക്കുന്നു. ഒരിക്കലും ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ അവഗണിക്കാതിരിക്കുക.