ഇത് ചെയ്യാതെ നിങ്ങൾ എവിടെ പോയി പ്രാർത്ഥിച്ചിട്ടും ഒരു ഫലവും നിങ്ങൾക്ക് ഉണ്ടാകില്ല.

നമ്മളെല്ലാവരും തന്നെ ഈശ്വര ചിന്തയോടുകൂടി ജീവിക്കുന്നവരായിരിക്കും. എങ്കിലും പലപ്പോഴും നമ്മുടെ ഈശ്വര ചിന്തയിൽ നാം വിട്ടുപോകുന്ന ചില കാര്യങ്ങളുണ്ട്. ഈ കൂട്ടത്തിൽ പെടുന്ന ഒന്നാണ് നമ്മുടെ കുടുംബ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുക എന്നുള്ളത്. പല പ്രമുഖമായ ക്ഷേത്രങ്ങളിൽ പോയ പ്രാർത്ഥിച്ചിട്ടും നടക്കാത്ത ചില കാര്യങ്ങൾ, നമ്മുടെ കുടുംബ ക്ഷേത്രങ്ങളിൽ പോയി ഒന്ന് പ്രാർത്ഥിച്ചാൽ തന്നെ നമുക്ക് നടന്നു കിട്ടുന്നതായി കാണാറുണ്ട്.

കുടുംബ ക്ഷേത്രത്തിലെ ദേവി ദേവന്മാരെ നാം മറന്നു പോകാതിരിക്കണം എന്നതാണ് തെളിയിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു ക്ഷേത്രമാണ് കുടുംബ ക്ഷേത്രങ്ങൾ. ഹൈന്ദവ ആചാരപ്രകാരം തന്നെ ജീവിക്കുന്ന പല വിഭാഗക്കാർക്കും പല രീതിയിലായിരിക്കും ഈ കുടുംബ ക്ഷേത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ചില ആളുകൾക്ക് ഇത് അമ്മ വഴിയുള്ള ക്ഷേത്രങ്ങൾ ആയിരിക്കും. എന്നാൽ ചിലർക്ക് ഇത് അച്ഛന്റെ കുടുംബപരമായുള്ള ക്ഷേത്രങ്ങൾ ആയിരിക്കും.

   

മറ്റു ചിലർക്ക് മറ്റ് പല രീതിയിലും ആയിരിക്കും, എന്നിരുന്നാൽ കൂടിയും ഹൈന്ദവാചാരപ്രകാരം ജീവിക്കുന്ന എല്ലാ ആളുകൾക്കും തന്നെ കുടുംബ ക്ഷേത്രം ഉണ്ടായിരിക്കും എന്നത് തീർച്ചയാണ്. നിങ്ങളുടെ വീട്ടിലുള്ള മുതിർന്ന ആളുകളോട് ചോദിച്ച് നിങ്ങളുടെ കുടുംബക്ഷേത്രം ഏതാണെന്ന് തിരിച്ചറിഞ്ഞ്, അവിടെ പോയി മാസത്തിൽ ഒരു തവണയെങ്കിലും പ്രാർത്ഥിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് മാസം ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ശതമാനം മാറ്റിവെച്ച് ആറുമാസത്തിൽ ഒരിക്കൽ ആ കുടുംബക്ഷേത്രത്തിലേക്ക് സമർപ്പിക്കുക. അതുപോലെതന്നെ ആറുമാസത്തിൽ ഒരിക്കലെങ്കിലും കുടുംബക്ഷേത്രത്തിലേക്ക് എണ്ണയും തിരിയും വഴിപാടായി നൽകണം.