വർഷങ്ങളായുള്ള മൈഗ്രൈൻ തലവേദനയാണോ, എങ്കിൽ മുട്ട കഴിച്ച് പരിഹരിക്കാം.

വർഷങ്ങളായി മൈഗ്രേൻ തലവേദനയുമായി നടക്കുന്ന ആളുകളെ നമുക്ക് അറിവ് ഉണ്ടാകും. മറ്റാർക്കും ഒരു പ്രശ്നവുമില്ലാത്ത സാഹചര്യവും ഇവർക്ക് ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അല്പം അധികമായി മുഖത്തേക്ക് വെളിച്ചം വരുന്നതുപോലും ഇവരെ കൂടുതൽ വേദനയിൽ ആഴ്ത്തിയേക്കും. അമിതമായി ചൂടു കൊള്ളുന്നതും മൈഗ്രേൻ തലവേദന ഉണ്ടാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഏറ്റവും പ്രധാനമായും നമ്മുടെ ദഹന വ്യവസ്ഥയിലുള്ള ചില പ്രശ്നങ്ങളാണ് മൈഗ്രേൻ തലവേദന അമിതമായി ഉണ്ടാക്കുന്നത്.

കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കാതെ വരുന്നതുകൊണ്ട് തന്നെ മൈഗ്രൈൻ തലവേദനകൾ പെട്ടെന്ന് ഉണ്ടാവുകയും ഇത് ദീർഘനേരം നീണ്ടുനിൽക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിലെ പല വിറ്റാമിനുകളും കുറയുന്ന സമയത്തും ഇത്തരത്തിൽ മൈഗ്രേൻ തലവേദനകൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. വിറ്റാമിൻ ഡി, ഒമേഗ ത്രി ഫാറ്റി ആസിഡ്, പ്രോട്ടീൻ, കാൽസ്യം എന്നിവയെല്ലാം ഒരു ശരീരത്തിന് പ്രധാനമായും ആവശ്യമായവയാണ്.

   

ഇവയുടെയെല്ലാം അളവ് കുറയുന്നതും പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു, കൂട്ടത്തിൽ മൈഗ്രൈൻ പ്രശ്നങ്ങൾ വർധിപ്പിക്കുന്നു. മുട്ട എന്നത് ധാരാളമായി വിറ്റാമിൻ ഡിയും, ഒമേഗ ത്രി ഫാറ്റി ആസിഡും, പ്രോട്ടീനും ഉള്ളതാണ് എന്നതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിന് പ്രധാനമായും കഴിക്കാവുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് ഇത്. അതുപോലെതന്നെ മൈഗ്രൈൻ ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ടാക്കുന്ന സാഹചര്യങ്ങളെ പരമാവധിയും ഒഴിവാക്കാൻ ശ്രമിക്കുക എന്നത് നാം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു ദിവസത്തിൽ ഏറ്റവും കുറഞ്ഞത് എട്ടുമണിക്കൂർ എങ്കിലും നാം ഉറങ്ങണം എന്നാണ് പറയുന്നത്. ഈ മൈഗ്രേൻ പ്രശ്നമുള്ള ആളുകൾ ആണെങ്കിൽ നിർബന്ധമായും എട്ടു മണിക്കൂർ ഉറങ്ങിയിരിക്കണം.