പലപ്പോഴും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല ലക്ഷണങ്ങളെയും നാം അവഗണിക്കുന്നു എന്ന കാരണം കൊണ്ട് തന്നെയാണ് പല രോഗങ്ങളും നമ്മളെ വളരെ പെട്ടെന്ന് തന്നെ ബാധിക്കുന്നത്. ചില രോഗലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുമ്പോൾ ഇവയെ തിരിച്ചറിഞ്ഞ് ചികിത്സകൾ നൽകുകയാണ് എന്നുണ്ടെങ്കിൽ വളരെ പെട്ടെന്ന് രോഗത്തിൽ നിന്നും മുക്തി നേടാനും ആ അവസ്ഥ നമുക്ക് വരാതിരിക്കാനും സാധിക്കും. ഇങ്ങനെ ലക്ഷണങ്ങൾ കാണിക്കുമ്പോഴേ ചികിത്സിക്കുന്നതിലൂടെ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകുന്ന ഒരു രോഗമാണ് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയെല്ലാം.
ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം രക്തക്കുഴലുകളിൽ ബ്ലോക്ക്, പൊട്ടലുകളും ഉണ്ടാകുമ്പോഴാണ്. പ്രധാനമായും ഇത്തരത്തിൽ ബ്ലോക്ക് ഉണ്ടാകാനുള്ള കാരണം തന്നെ നമ്മുടെ ഭക്ഷണത്തിലെ അമിതമായ കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, ഗ്ലുക്കോസ് എന്നിവയെല്ലാമാണ്. അതുകൊണ്ടുതന്നെയാണ് കൊളസ്ട്രോൾ അമിതമായി ഉണ്ടാകുമ്പോൾ ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത കൂടുന്നു എന്നു പറയുന്നത്. കൊളസ്ട്രോള് എന്നത് ശരീരത്തിന് ആവശ്യമായ ഒരു ഘടകമാണ്.
അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതാണ് പ്രശ്നം ഉണ്ടാക്കുന്നത്. ഗ്ലൂക്കോസ് ശരീരത്തിലേക്ക് എത്തുന്നത് മധുരം കഴിക്കുന്നതിലൂടെ മാത്രമല്ല നാം കഴിക്കുന്ന ചോറും ഗ്ലൂക്കോസ് ഉല്പാദിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവ രണ്ടും നമ്മുടെ ഭക്ഷണത്തിൽ നിന്നും എത്ര ഒഴിവാക്കുന്നുവോ അത്രയും നമ്മുടെ ശരീരം ആരോഗ്യപ്രദമായിരിക്കും. പ്രധാനമായും നെഞ്ചിന്റെ ഇടതുഭാഗത്തായി ഉണ്ടാകുന്ന വേദനകൾ ഹൃദയാഘാതം ഉണ്ടാകുന്നതിന് ഒരു ലക്ഷണമാണ്. ഇതുമാത്രമല്ല സംസാരത്തിൽ ഉണ്ടാകുന്ന ചെറിയ വിള്ളലുകളും, കോടലും ഹൃദയാഘാതം മുൻപായി കാണാം. ശരീരം അകാരണമായി അമിതമായി വിയർക്കുന്നുണ്ട് എങ്കിൽ പെട്ടെന്ന് തന്നെ ആശുപത്രികളിൽ എത്താൻ മടിക്കരുത്.