ഒരു വ്യക്തിയുടെ ശരീരത്തിന് ഇന്ന് വളരെയധികം വേദനിപ്പിച്ച് കൊല്ലുന്ന ഒരു രോഗമാണ് ക്യാൻസർ. എന്നാൽ ഈ ക്യാൻസർ കോശങ്ങൾ വളരെ അപകടകാരികളാണ് എങ്കിലും, ഇവ നമ്മുടെ ശരീരത്തിൽ ജന്മനാ തന്നെ ഉണ്ട് എന്നതാണ് ഒരു യാഥാർത്ഥ്യം. ഒരു മനുഷ്യന്റെ ജന്മനാ തന്നെ ശരീരത്തിൽ അടങ്ങിയിട്ടുള്ള കോശങ്ങളിൽ ഒന്നാണ് ക്യാൻസർ കോശങ്ങളും. എന്നാൽ ഇവ ശരീരത്തിൽ ശബ്ദിക്കാതെ ഇരിക്കുന്നതുകൊണ്ടാണ് നാമിവയെ തിരിച്ചറിയാത്തത് പലപ്പോഴും ശരീരത്തിന്റെ രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയോ കുറയുകയോ ചെയ്യുന്ന സമയത്താണ് ക്യാൻസർ കോശങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുന്നത്.
ശരീരത്തിന് രോഗങ്ങളെ പ്രതിരോധിക്കാൻ ശക്തിയില്ലാതെ തളരുന്ന സമയത്ത് ക്യാൻസർ കോശങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുകയും, ഇവ ശരീരത്തിലെ മറ്റു കോശങ്ങളെ കാർന്നു തിന്നുകയും ചെയ്യുന്നു. ഇതാണ് ശരീരത്തിൽ കാൻസർ വർധിക്കാനുള്ള കാരണം. ശരീരത്തിന്റെ ഏത് ഭാഗത്തുള്ള കോശങ്ങളാണ് കൂടുതൽ ശക്തി പ്രാപിക്കുന്നത്, അതനുസരിച്ചുള്ള അവയവങ്ങൾക്ക് ക്യാൻസർ വരാം എന്നതാണ് പ്രത്യേകത. പലപ്പോഴും ശരീരത്തിൽ ഒരുപാട് വർഷങ്ങൾ മായാതെ നിൽക്കുന്ന ചില വെളുത്ത നിറങ്ങളോ കറുത്ത നിറങ്ങളോ ഈ കാൻസറിന്റെ ലക്ഷണങ്ങളായി കരുതാവുന്നതാണ്.
അകാരണമായി പെട്ടെന്ന് ശരീരം മെലിയുക, വേദനകൾ ഉണ്ടാവുക എന്നിവയെല്ലാം ക്യാൻസറിന്റെ ലക്ഷണങ്ങളായി കാണാം. രോഗപ്രതിരോധശേഷി കുറയുന്നതാണ് ഇതിന് കാരണം എന്ന് തിരിച്ചറിയുക എന്ന പക്ഷം, ഇതിനുവേണ്ട മുൻകരുതുകൾ എടുക്കുകയാണ് നാം ചെയ്യേണ്ടത്. തുടക്കം മുതലേ നാം നമ്മുടെ രോഗപ്രതിരോധശേഷിയെ കൃത്യമായ രീതിയിൽ നിലനിർത്തുകയാണ് എങ്കിൽ നിങ്ങൾക്ക് കാൻസർ മാത്രമല്ല മറ്റു പല രോഗങ്ങളെയും ചെറുക്കാനാകും.