ശരീരത്തിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ സൂക്ഷിക്കുക, ഇത് പ്രമേഹമല്ല.

പലപ്പോഴും നമ്മുടെ ശരീരത്തിൽ കാണപ്പെടുന്ന ചില ലക്ഷണങ്ങളെ ഒരു ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ തന്നെ നമ്മൾ സ്വയമേ ചികിത്സിക്കുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. ഇങ്ങനെ സ്വയം ചികിത്സിക്കുമ്പോൾ ഇതിന്റെ യഥാർത്ഥ മൂല കാരണം തിരിച്ചറിയാതെ ആയിരിക്കും മരുന്നുകളും, ഭക്ഷണക്രമങ്ങളും എല്ലാം തിരഞ്ഞെടുക്കുന്നത്. ഡയബറ്റിക്സ് സമാനമായ ചില ലക്ഷണങ്ങൾ പുറപ്പെടുവിക്കുന്ന ഒരു അവസ്ഥയാണ് ശരീരത്തിൽ പ്രോട്ടീൻ കുറയുമ്പോഴും പ്രകടമാകുന്നത്. ഒരു ശരീരത്തിന് ഏറ്റവും പ്രധാനമായ ആവശ്യമുള്ള ഘടകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. പ്രോട്ടീൻ ശരീരത്തിൽ കുറയുന്ന സമയത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ശരീരത്തിൽ പ്രകടമാകാറുണ്ട്.

പ്രധാനമായും സ്കിന്നിൽ ഉണ്ടാവുന്ന ചൊറിച്ചിലും , നിറവ്യത്യാസങ്ങളും ഈ പ്രോട്ടീൻ കുറയുന്നതുകൊണ്ടാണ് ഉണ്ടാകുന്നത്. അതുപോലെതന്നെ പ്രോട്ടീൻ ശരീരത്തിലെ മസിലുകൾക്ക് ശക്തി നൽകുന്നതിനുള്ള ഘടകമാണ്. എന്നതുകൊണ്ട് തന്നെ പ്രോട്ടീൻ കുറയുമ്പോൾ മസിലിന്റെ പവർ കുറയുകയും, ശക്തിക്കുറവ് കൊണ്ട് തന്നെ എല്ലുകൾക്ക് കൂടുതൽ സ്ട്രെയിൻ ചെയ്യേണ്ടതായും വരും . ഇതുമൂലം എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകാനും സാധ്യതകളുണ്ട്.

   

ഇങ്ങനെ ഓരോ ഭാഗങ്ങളായി ബലക്ഷയം ഉണ്ടാകുന്നത് മൂലം ശരീരം തളർച്ചയിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രധാനമായും കരൾ രോഗമുള്ള ആളുകൾക്ക് മൂത്രത്തിലൂടെ പ്രോട്ടീൻ അമിതമായി നഷ്ടപ്പെടുന്നതായി കാണാറുണ്ട്. വെജിറ്റേറിയൻ ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകൾക്ക് ആണെങ്കിലും ശരിയത്തിൽ പ്രോട്ടീന്റെ അളവ് വളരെ കുറവായിരിക്കും. പ്രധാനമായും മാംസാഹാരങ്ങളിൽ, മുട്ട, പാല്, ധാന്യങ്ങൾ എന്നിവയെല്ലാം ധാരാളമായി പ്രോട്ടീൻ ഉണ്ട്. അതുകൊണ്ടുതന്നെ പ്രോട്ടീൻ കുറവ് നിങ്ങളുടെ ശരീരത്തിൽ ഉണ്ട് എന്ന് ഉറപ്പാവുകയാണെങ്കിൽ, ഈ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *