എത്ര മരുന്നു കഴിച്ചിട്ടും മാറാത്ത രോഗങ്ങൾക്ക് കാരണം നിങ്ങളുടെ ഭക്ഷണം.

പലപ്പോഴും നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനായി നാം കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരത്തിന് രോഗാവസ്ഥകൾ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിന് യോജിക്കാത്ത ഭക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഇവയെ ഒഴിവാക്കിയാൽ മാത്രമാണ് നിങ്ങൾക്കുള്ള പല രോഗങ്ങളും മാറിക്കിട്ടു. ഈ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ഗ്ലൂട്ടൻ. ഇത് അടങ്ങിയിരിക്കുന്നത് ചപ്പാത്തി പോലുള്ള ഗോതമ്പ് ഭക്ഷണങ്ങളിലാണ്. അസിഡിറ്റി സംബന്ധമായ, മലബന്ധം പോലുള്ള പ്രശ്നങ്ങളുള്ള ആളുകളാണ് എങ്കിൽ ഈ ഗ്ലൂട്ടൻ ഭക്ഷണ പദാർത്ഥങ്ങൾ പൂർണമായും ഒഴിവാക്കണം.

അതുപോലെതന്നെയാണ് ചില ആളുകൾക്കുള്ള അലർജി രോഗങ്ങളുടെ പ്രധാന കാരണം ഇവരുടെ ഭക്ഷണത്തിൽ ഉൾപ്പെട്ടിട്ടുള്ള പാലാണ്. പാല് എല്ലാ ശരീര പ്രകൃതികൾക്കും ഒരുപോലെ അനുയോജ്യമായതായിരിക്കില്ല. ചിലർക്ക് പാല് അലർജി രോഗങ്ങൾ ഉണ്ടാക്കുന്നുണ്ട്, ഇത് തിരിച്ചറിയാതെ ഇവർ സ്ഥിരമായി കഴിച്ചു കൊണ്ടിരിക്കും. ഇതാണ് അവരുടെ ശരീരത്തിന്റെ ആരോഗ്യം നഷ്ടപ്പെടുത്തുന്നത്. എന്നാൽ പാൽ ഉൽപ്പന്നങ്ങളായ തൈര്, ബട്ടർ, ചീസ് എന്നിവയെല്ലാം ഇവർക്ക് ആരോഗ്യത്തിന് ഗുണം നൽകുന്നവയുമാണ്. മദ്യപാനം, പുകവലി എന്നിങ്ങനെയുള്ള ദുശീലങ്ങൾ പലപ്പോഴും ശരീരത്തിലെ പ്രോട്ടീൻ ലീക്കാവുന്നതിന് കാരണമാകുന്നു.

   

എന്നതുകൊണ്ട് തന്നെ ഈ ശീലങ്ങൾ ഒഴിവാക്കുകയാണ് ഏറ്റവും ആരോഗ്യപ്രദം. ദഹന വ്യവസ്ഥയിലുള്ള നല്ല ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കാനായി ഭക്ഷണങ്ങൾ കഴിക്കാം. ഇത് നിങ്ങളുടെ പല രോഗങ്ങൾക്കും പ്രതിവിധിയാകുന്നു. ഭക്ഷണം എന്നത് ആരോഗ്യം നിലനിർത്താനായി കഴിക്കണം. ഒരിക്കലും ശരീരത്തിനെ രോഗാവസ്ഥയിൽ ആക്കുന്ന രീതിയിൽ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ഒപ്പം തന്നെ ദിവസവും ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമവും ശീലിക്കുക.

Leave a Reply

Your email address will not be published. Required fields are marked *