മാംസവും മുട്ടയും ഉപേക്ഷിച്ചാൽ ഒരിക്കലും നിങ്ങളുടെ കൊളസ്ട്രോൾ കുറയില്ല.

ഒരു മനുഷ്യ ശരീരത്തിലെ കൊളസ്ട്രോൾ 20 ശതമാനം ശരീരം സ്വയമേ ഉൽപാദിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ബാക്കി 80 ശതമാനം കൊളസ്ട്രോൾ ആണ് ഭക്ഷണത്തിലൂടെ നമ്മൾ ശരീരത്തിലേക്ക് കൊടുക്കുന്നത്. ഒരു തെറ്റിദ്ധാരണയാണ് നാം കഴിക്കുന്നത് ഇറച്ചിയും മുട്ടയും എല്ലാമാണ് കൊളസ്ട്രോൾ ഉണ്ടാക്കുന്നത് എന്ന്. എന്നാൽ യഥാർത്ഥത്തിൽ ഇവയെല്ലാം വലിയ പ്രശ്നക്കാരായ വർദ്ധിക്കുന്നത് നമ്മുടെ ഇഷ്ടഭക്ഷണമായ ചോറ് തന്നെയാണ്. ഇറച്ചി, മുട്ട എന്നിവയിലെല്ലാം ഉള്ള കൊഴുപ്പിനേക്കാൾ കൂടുതലായി കാർബോഹൈഡ്രേറ്റ് നിന്നും ഉല്പാദിപ്പിക്കുന്ന കൊഴുപ്പാണ് ശരീരത്തിന് കൂടുതലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.

ഏറ്റവും കൂടുതലായും ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കരളിലാണ് എന്നതുകൊണ്ട് തന്നെ, ഫാറ്റി ലിവർ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത പെട്ടെന്ന് തന്നെ വർദ്ധിക്കും. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുകയാണ് ശരീരത്തിന് ആരോഗ്യകരമായ മുന്നോട്ടു പോകുന്നതിന് ആവശ്യം. ആദ്യകാലങ്ങളിൽ ഇതുപോലെയല്ല ഇന്ന് നമ്മുടെ ജീവിതശൈലി വളരെയധികം മാറിയിരിക്കുന്നു.

   

അതുകൊണ്ടുതന്നെ ശരീരത്തിന് അധികം വ്യായാമം ഇല്ല എന്നത് ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.ശരീരത്തിലെ കൊളസ്ട്രോൾ 2 വിധത്തിൽ ആണുള്ളത്, നല്ല കൊഴുപ്പും, ചീത്ത കൊഴുപ്പും. നല്ല കൊളസ്ട്രോൾ ഉള്ള രീതിയിലുള്ള ഭക്ഷണങ്ങളാണ് നമ്മൾ കഴിക്കുന്നത് എങ്കിൽ ഇത് അത്ര ബുദ്ധിമുട്ട് ഉണ്ടാക്കില്ല. എന്നാൽ അതേസമയം നാം കഴിക്കുന്ന ഭക്ഷണത്തിലെ ചീത്ത കൊളസ്ട്രോൾ ആണ് അടങ്ങിയിരിക്കുന്നത് എങ്കിൽ, ഇത് നല്ല കൊളസ്ട്രോളിനെ പോലും നശിപ്പിച്ച് ശരീരത്തിനെ രോഗാവസ്ഥയിലേക്ക് തള്ളിവിടുന്നു. ഇത്തരത്തിൽ കൊളസ്ട്രോൾ കൂടുന്നത് ഹൃദയാഘാതം ഉണ്ടാകാനും, ലിവർ സിറോസിസ് ഉണ്ടാകാനും കാരണമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *