നിങ്ങൾ നിത്യവും കഴിക്കുന്ന ഈ ഭക്ഷണമാണ് യൂറിക്കാസിഡ് കൂട്ടുന്നത്.

ഇന്ന് യൂറിക് ആസിഡ് കൂടുന്നതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ ആളുകൾക്ക് ശരീരത്തിൽ അനുഭവപ്പെടുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ബുദ്ധിമുട്ട് കാലുകളിലെയും കൈകളിലേയും ജോയിന്റുകൾക്ക് വേദന അനുഭവപ്പെടുന്നു എന്നതാണ്. പ്രധാനമായും യൂറിക്കാസിഡ് കൂടുന്ന സമയത്ത് ലക്ഷണങ്ങൾ കാണുന്നത് കാലിന്റെ തള്ള വിരലിൽ ചുവന്ന നിറത്തിൽ കാണുന്നതും, അതുപോലെ തന്നെ അനക്കാൻ പോലും സാധിക്കാതെ രീദിയിൽ വേദന അനുഭവപ്പെടുന്നതും യൂറിക്കാസിഡിന്റെ വർദ്ധനവ് കൊണ്ട് തന്നെയാണ്. യൂറിക് ആസിഡ് എന്നത് ശരീരത്തിലെ പ്യൂരിൻ എന്ന അംശം അരിച്ചെടുത്ത് ബാക്കിയായി വരുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്.

അതേസമയം തന്നെ ചെറിയ അളവിൽ യൂറിക് ആസിഡ് ഒരു ശരീരത്തിന് ആവശ്യമാണ്. 3.8 മുതൽ 7.2 വരെ എന്നത് യൂറിക്കാസിഡിന്റെ നോർമൽ അളവ് ആയി കണക്കാക്കാറുണ്ട്. എന്നിരുന്നാൽ പോലും 6 പോയിന്റിനുശേഷം വരുന്നതെല്ലാം തന്നെ ആളുകൾക്ക് ജോയിന്റ് പെയിൻ ആരംഭിക്കാൻ ഇടയാക്കാറുണ്ട്. പ്രധാനമായും ഈ യൂറിക്കാസിഡ് ശരീരത്തിൽ കൂടാൻ കാരണമാകുന്നത് അമിതമായ അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് കൊണ്ടാണ്.

   

പ്രധാനമായും 20 ശതമാനവും യൂറിക്കാസിഡ് കൂടാനുള്ള കാരണം ബീഫ്, പോർക്ക്, മട്ടൻ എന്നിങ്ങനെയുള്ള നോൺവെജ് ഭക്ഷണങ്ങളും, പയറുവർഗങ്ങൾ കഴിക്കുന്നത് കൊണ്ടാണ്. ബാക്കി 80 ശതമാനവും ഈ യൂറിക് ആസിഡ് കൂടാനുള്ള കാരണം നമ്മുടെ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുന്ന ചോറ് തന്നെയാണ്. ചോറും മധുരമുള്ള മറ്റ് ഭക്ഷണങ്ങളും പ്രധാനമായും പഞ്ചസാര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒരുപാട് പ്യുരിൻ കണ്ടന്റ് ഉണ്ടാക്കാൻ ഇടയാക്കുന്നു. അതുകൊണ്ടുതന്നെ യൂറിക്കാസിഡ് പ്രശ്നങ്ങളെ പരിഹരിക്കാൻ ഈ കാർബോഹൈഡ്രേറ്റും, ഗ്ലൂക്കോസും ഒഴിവാക്കി നിർത്തുകയാണ് ഉത്തമം.