ജ്യോതിഷ ശാസ്ത്രപ്രകാരം 27 നക്ഷത്രക്കാരാണ് നമുക്കുള്ളത്. ഇവയിൽ ഓരോ നക്ഷത്രത്തിനും ഓരോ പ്രത്യേകതകളുണ്ട്. ഇത്തരത്തിൽ നക്ഷത്രത്തിന്റെ ആ സ്വഭാവമനുസരിച്ച് ഇവർക്ക് ഓരോ പൂക്കളും പറയപ്പെട്ടിട്ടുണ്ട്. ഓരോ നക്ഷത്രത്തിന്റെയും പൂക്കൾ ഏതൊക്കെയാണ് എന്ന് നമുക്ക് തിരിച്ചറിയാം. കൂട്ടത്തിൽ ഏറ്റവും ആദ്യത്തേത് അശ്വതി നക്ഷത്രമാണ്. അശ്വതി നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ ഇഷ്ട പുഷ്പം എന്നത് അരളി ആയിരിക്കും. ഇത് ഇവർക്ക് നക്ഷത്ര പ്രകാരം പറയപ്പെട്ടിട്ടുള്ളതാണ്. ഭരണി നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് പുഷ്പമായി പറയുന്നത് തെച്ചിപ്പൂവാണ്. കാർത്തിക നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് പറഞ്ഞിരിക്കുന്ന പുഷ്പം മന്ദാരമാണ്.
രോഹിണി നക്ഷത്രത്തിൽ ആണ് നിങ്ങൾ ജനിച്ചിരിക്കുന്നത് എങ്കിൽ നിങ്ങളുടെ പുഷ്പം കൃഷ്ണകിരീടം ആണ്. മകയിരം നക്ഷത്രക്കാരുടെ ഭാഗ്യ പുഷ്പം ജമന്തി പൂക്കൾ ആണ്. തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർ ആണെങ്കിൽ നന്ത്യാർവട്ടമാണ് ഭാഗ്യപുഷ്പമായി പറയുന്നത്. പുണർതം നക്ഷത്രക്കാരുടേത് മഞ്ഞ അരളി പൂക്കൾ ആണ്. നിങ്ങൾ ജനിച്ചത് പൂയം നക്ഷത്രത്തിലാണ് എങ്കിൽ പിച്ചി പൂക്കളാണ് ഭാഗ്യ പുഷ്പം. ആയില്യം നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ ഭാഗ്യ പുഷ്പം രാജമല്ലിയാണ്.
മകം നക്ഷത്രത്തിൽ ജനിച്ച ആളുകളാണ് എങ്കിൽ താമരപ്പൂക്കൾ ആണ് ഇഷ്ട പുഷ്പം. പൂരം നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ ഭാഗ്യ പുഷ്പം ശിവൻ അരുളിപ്പൂക്കളാണ്. ഉത്രം നക്ഷത്രത്തിൽ ജനിച്ചവരുടെ കനകാംബരമാണ് ഭാഗ്യ പുഷ്പം. അത്തം നക്ഷത്രത്തിൽ ആണ് നിങ്ങൾ ജനിച്ചിരിക്കുന്നത് എന്നുണ്ടെങ്കിൽ, മുക്കുറ്റി പൂക്കൾ ആണ് നിങ്ങളുടെ ഭാഗ്യ പുഷ്പം. ഏതെങ്കിലും യാത്രകൾക്കായി ഇറങ്ങുന്ന സമയത്ത് നിങ്ങളുടെ ഭാഗ്യ പുഷ്പമാണ് കണ്ടുകൊണ്ട് ഇറങ്ങുന്നത് എങ്കിൽ ആ കാര്യം വളരെ ഐശ്വര്യമായി നടക്കും.