നിങ്ങൾ ഒരു നിത്യ രോഗിയാകാൻ നിങ്ങൾ കഴിക്കുന്ന ഭക്ഷണം മാത്രം മതി.

ആദ്യകാലങ്ങളിൽ എല്ലാം ആളുകൾ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകവും ഊർജ്ജവും ലഭിക്കുന്നതിന് വേണ്ടിയായിരുന്നു. എന്നാൽ ഇന്ന് ഇതേ ഭക്ഷണം തന്നെ ആളുകളുടെ ആരോഗ്യം നശിപ്പിക്കാൻ കാരണമായിത്തീരുന്നു. എന്നതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് നാം അറിവുള്ളവർ ആയിരിക്കണം. താൻ കഴിക്കുന്ന ഭക്ഷണത്തിന് എത്ര ഗുണം ഉണ്ട് എന്ന് മനസ്സിലാക്കി വേണം കഴിക്കാൻ. എന്നാൽ പലപ്പോഴും ഇത് സംഭവിക്കുന്നില്ല എന്നതാണ് വാസ്തവം. ഭക്ഷണത്തിന്റെ നിറവും മണവും രുചിയും നോക്കിയാണ് ആളുകൾ ഇത് കഴിക്കുന്നത്.

അതുകൊണ്ടുതന്നെ രോഗങ്ങളും ഇവരെ തേടി പെട്ടെന്ന് എത്തുന്നുണ്ട്. ഇന്ന് പലർക്കും ഉള്ള ഒരു ബുദ്ധിമുട്ടാണ് തുമ്മൽ, ചുമ, കഫക്കെട്ട് എന്നിങ്ങനെയുള്ള അലർജി രോഗങ്ങൾ നിത്യമായി ഇവരെ വേട്ടയാടുന്നു എന്നത്. പലരും കാരണം അറിയാതെ വിഷമിക്കുന്നവർ ഉണ്ട്. എന്നാൽ ഇത്തരം ബുദ്ധിമുട്ടുള്ള ആളുകളാണ് എങ്കിൽ ഒന്നുമാത്രം ശ്രദ്ധിച്ചാൽ മതി. രാത്രിയിൽ ഇവർ കഴിക്കുന്ന ഭക്ഷണത്തിന്റെ ആരോഗ്യഗുണങ്ങൾ മനസ്സിലാക്കി.

   

അവയിൽ നിന്നും ധാന്യങ്ങൾ പൂർണമായും ഒഴിവാക്കാം. ധാന്യങ്ങളുടെ കൂട്ടത്തിൽ തന്നെ കാർബോഹൈഡ്രേറ്റും ഒഴിവാക്കണം. പകരമായി പച്ചക്കറികൾ അല്പം നെയ്യിൽ വഴറ്റി ദിവസവും രാത്രിയിലെ ഭക്ഷണമാക്കി കഴിക്കുകയാണ് എന്നുണ്ടെങ്കിൽ, ഒരുപാട് ഗുണങ്ങൾ ഇതുകൊണ്ട് ഉണ്ടാവുകയും നിങ്ങൾക്കുണ്ടായിരുന്ന അലർജി രോഗങ്ങൾ പൂർണമായും മാറി കിട്ടുകയും ചെയ്യും. ഇതിൽനിന്നും മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മെ രോഗിയാക്കുന്നത് നമ്മുടെ ഭക്ഷണം തന്നെയാണ്. ഇന്ന് അധികവും കെമിക്കലുകൾ അടങ്ങിയ പച്ചക്കറികളാണ് വരുന്നത് എന്നതുകൊണ്ട് തന്നെ, വീട്ടിൽ വളർത്തിയെടുക്കുന്ന പച്ചക്കറികൾ ആണെങ്കിൽ കൂടുതൽ ഗുണം ചെയ്യും.