ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യതകളെ എങ്ങനെ മനസ്സിലാക്കാം. എങ്ങനെ ഇത് ഒഴിവാക്കാനാകും.

ഹൃദയസ്തംഭനവും ഹൃദയാഘാതവും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. ഹൃദയാഘാതം ഉണ്ടായിട്ടുള്ള ആളുകൾക്ക് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹാർട്ട് അറ്റാക്ക് എന്നത് ഹൃദയാഘാതവും, കാർട്ടിയകറസ്റ്റ് എന്നത് ഹൃദയസ്തംഭനവും ആണ്. പലപ്പോഴും ഇന്നത്തെ നമ്മുടെ ജീവിതശൈലി അനുസരിച്ചുതന്നെ ഹൃദയാഘാതവും ഹൃദയസ്തംഭനവും എല്ലാം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു മിനിറ്റിൽ ഹൃദയം മിടിക്കേണ്ടത് 60 മുതൽ 90 മിടുപ്പു വരെയാണ്. ചില സാഹചര്യങ്ങളിൽ ചില ആളുകൾക്ക് ഈ ഹാർട്ട് ബീറ്റ്സ് 90 നും മുകളിലേക്ക് പോകുന്നതായും അറുപതിനും താഴേക്ക് പോകുന്നതായും കാണാറുണ്ട്. ഈ രണ്ടു തരത്തിൽ ആയാലും ഇത് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും.

ഹൃദയ സ്തംഭനത്തിന് ഇത് കാരണമായി തീരാറുണ്ട്. ചില സാഹചര്യങ്ങളിൽ ഹൃദയഘാതം ഉണ്ടാകുന്ന സാഹചര്യങ്ങൾ തിരിച്ചറിയാനാകാതെ, ഇതിന്റെ ലക്ഷണങ്ങൾ മനസ്സിലാക്കാത്തത് കൊണ്ട് തന്നെ ഹൃദയാഘാതം ഉണ്ടാകുമ്പോൾ ഇത് ഗ്യാസിന്റെ ബുദ്ധിമുട്ടാണ് എന്ന് കരുതി അവഗണിക്കുന്ന ആളുകളുണ്ട്. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഹൃദയാഘാതം ഉണ്ടായി ഇത് ഹൃദയസ്തംഭനത്തിലേക്ക് എത്തിച്ചേരുന്നു. ഹൃദയാഘാതം ഉണ്ടാകുമ്പോൾ ഹൃദയത്തിന്റെ മസിലുകൾക്ക് ശക്തി കുറയുകയും.

   

രക്തം ഹൃദയത്തിൽ നിന്നും മറ്റു ഭാഗങ്ങളിലേക്ക് ശുദ്ധീകരിച്ച് ഒഴുകുന്നത് തടസ്സപ്പെടുകയും, ഹൃദയത്തിൽ നിന്നും രക്തം പുറകിലേക്ക് അശുദ്ധമായി ഒഴുകുകയും ചെയ്യുന്നതുകൊണ്ട് തന്നെ, ഹൃദയസ്തംഭനം മാത്രമല്ല മരണം പോലും ചിലപ്പോൾ വ്യക്തികളെ തേടിയെത്താം. ഇത്തരത്തിൽ ഹൃദയത്തിന്റെ മസിലുകൾക്ക് ശക്തി കുറയുന്നത് തടയാൻ വേണ്ടിയാണ് മരുന്നുകൾ സഹായിക്കുന്നത്. ഹൃദയാഘാതം ഉണ്ടായാൽ ഉടൻതന്നെ തിരിച്ചറിഞ്ഞ് ആശുപത്രികളിൽ എത്തി അഞ്ചിയോഗ്രാം അന്ജിയോപ്ലാസ്റ്റി എന്നിവ ചെയ്യേണ്ടതുണ്ട്.