കരൾ നശിക്കാൻ മദ്യം തന്നെ വേണമെന്നില്ല, ഈ പഴങ്ങൾ ആയാലും അതേ ഫലം ചെയ്യും.

ഇന്ന് കരൾ രോഗം ഒരുവിധത്തിൽപ്പെട്ട എല്ലാ ആളുകൾക്കും എന്നപോലെ വ്യാപിച്ചു കഴിഞ്ഞു. അത്രത്തോളം നമ്മുടെ ജീവിതശൈലി മോശമായിട്ടുണ്ട് എന്ന് വേണം മനസ്സിലാക്കാൻ. പലപ്പോഴും ആദ്യകാലങ്ങളിൽ എല്ലാം കരൾ രോഗം വന്നിരുന്നത് മദ്യപാനശീലമുള്ള ആളുകൾക്കായിരുന്നു. എന്നാൽ ഇന്ന് മദ്യപാനശീലം ഉള്ളവർക്ക് വരുന്നതിനോടൊപ്പം തന്നെ ഒരു തരി പോലും കുടിക്കാത്ത ആളുകൾക്കും കരൾ രോഗം വരുന്നു. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ ജീവിത രീതിയും തന്നെയാണ്. നമ്മുടെ ഭക്ഷണങ്ങളിൽ എല്ലാം മായം ഒരുപാട് കലർന്നിട്ടുണ്ട്.

മായം മാത്രമല്ല മധുരവും പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പലപ്പോഴും ഡോക്ടറെ സമീപിച്ചാൽ പറയും പഴങ്ങളും പച്ചക്കറികളും ശീലമാക്കി കാർബോഹൈഡ്രേറ്റ് ഒഴിവാക്കുക എന്നത്. എന്നാൽ ചക്ക, മാങ്ങ എന്നിങ്ങനെയുള്ള പഴങ്ങളിൽ അടങ്ങിയിരിക്കുന്ന മധുരവും ചില സമയങ്ങളിൽ നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസ് വർദ്ധിപ്പിക്കാൻ ഇടയാക്കുകയും ഇതു പോലും രോഗത്തിന് കാരണമാകുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ചെറുപഴം എന്നത് അധികം മധുരമില്ലാത്ത ഒന്നാണെങ്കിലും പ്രമേഹം ഉള്ളവരാണെങ്കിൽ ഒന്നിൽ കൂടുതൽ കഴിക്കുന്നത് ഒരുപാട് ദോഷം ചെയ്യും.

   

പലരും പറയാറുണ്ട് ഇറച്ചിയും, മീനും, മുട്ടയും എല്ലാം കഴിക്കുന്നതാണ് കൊളസ്ട്രോൾ, ഫാറ്റ്, ഫാറ്റി ലിവർ എന്നിവയെല്ലാം ഉണ്ടാക്കുന്നത് എന്ന്. എന്നാൽ യഥാർത്ഥത്തിൽ ഇവയൊന്നുമല്ല പ്രശ്നക്കാരൻ നമ്മുടെ ചോറും, മധുരവും ആണ്. അതുകൊണ്ടുതന്നെ ഫാറ്റി ലിവർ പോലുള്ള അവസ്ഥയിലേക്ക് നമ്മുടെ ശരീരം എത്താതിരിക്കാനും, ഇത് കടുത്ത ലിവർ സിറോസിസ് ആവാതിരിക്കാനും നമ്മുടെ ഭക്ഷണക്രമം ആരോഗ്യപ്രദമാക്കാൻ ശ്രമിക്കാം.