ക്ഷേത്രം എന്നത് വളരെയധികം പരിപാവനമായ ഒരു സ്ഥലമാണ്. അതുകൊണ്ടുതന്നെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കുമ്പോഴും, ആയിരിക്കുന്ന സമയത്തും വളരെയധികം ശ്രദ്ധാപൂർവ്വം ആയിരിക്കേണ്ടതുണ്ട്. ക്ഷേത്രത്തിൽ പാലിക്കേണ്ട ചില രീതികളും ഉണ്ട്. ഇവയെല്ലാം ശ്രദ്ധിക്കാതെ പലരും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ചെയ്യുമ്പോഴാണ് അവർക്കുള്ള ഐശ്വര്യങ്ങൾ എല്ലാം ഇല്ലാതാകുന്നതും. അതുകൊണ്ട് തന്നെ ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് അറിവ് ഉണ്ടായിരിക്കണം. ഏറ്റവും പ്രധാനമായും ക്ഷേത്രത്തിലേക്ക് പോകുന്ന സമയത്ത് കുളിച്ച് ശുദ്ധമായി വേണം പോകുന്നതിന്. മറ്റ് ഏതെങ്കിലും കാര്യത്തിന് പോകുമ്പോൾ പെട്ടെന്ന് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന രീതി ഒഴിവാക്കാം.
അതുപോലെതന്നെ ഏതെങ്കിലും സാഹചര്യത്തിൽ മറ്റെവിടെയെങ്കിലും പോയതിനുശേഷം ആണ് പോകുന്നത് എന്നുണ്ടെങ്കിൽ, പുറത്തുള്ള പൈപ്പിലോ, കുളത്തിലോ കൈ കാലുകൾ കഴുകി ശുദ്ധമായി വേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ. ഒരിക്കലും ഒരു ക്ഷേത്രത്തിലേക്ക് പോകുന്ന സമയത്ത് മത്സ്യമാംസാധികൾ കഴിക്കാൻ പാടുള്ളതല്ല. എട്ടുമണിക്കൂർ മുൻപേ എങ്കിലും ഇത്തരത്തിലുള്ള ആഹാരങ്ങളും ലഹരിപദാർത്ഥങ്ങളും ഉപേക്ഷിച്ചിരിക്കണം.സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ മുടി ഒരിക്കലും അഴിച്ചിട്ട് പോകരുത്. ഒതുക്കി കെട്ടി വേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ.
പ്രാർത്ഥിച്ച ശേഷം ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പൂവും പ്രസാദവും ചന്ദനവും ഒന്നും ക്ഷേത്രത്തിൽ തന്നെ ഉപേക്ഷിക്കരുത്. അതുപോലെതന്നെ പ്രാർത്ഥിക്കുന്നതിന് ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ഏറ്റവും ആദ്യം ആ ക്ഷേത്രത്തിൽ ഉള്ള പ്രതിഷ്ഠ ഏതാണോ, ആ ദൈവത്തിന്റെ വാഹനം അതിനു മുൻപിലായി ഉണ്ടായിരിക്കും. ആ വാഹനത്തിനോട് പ്രാർത്ഥിച്ച് അനുവാദം ചോദിച്ചു വേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനും, പ്രതിഷ്ഠ പ്രാർത്ഥന നടത്താനും. ക്ഷേത്രത്തിനകത്ത് അനാവശ്യമായ ഒരു വാക്കുപോലും സംസാരിക്കാൻ പാടുള്ളതല്ല.