ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ പ്രധാന ലക്ഷണമായി കണക്കാക്കാം.

ഇന്ന് കരൾ രോഗം വളരെയധികം വർദ്ധിച്ചുവരുന്ന സിറ്റുവേഷൻ ആണ് നമ്മുടെ ചുറ്റുപാടും നാം കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കരളിന്റെ ആരോഗ്യത്തിന് വേണ്ടി വളരെയധികം ശ്രദ്ധ നാം കൊടുക്കേണ്ടതുണ്ട്. ആദ്യകാലങ്ങളിൽ മദ്യപാനശീലമുള്ള ആളുകൾക്കായിരുന്നു കരൾ രോഗം വന്നിരുന്നത്. എന്നാൽ ഇന്ന് കരൾ രോഗം വരുന്നതിനെ മദ്യപാനം തന്നെ വേണമെന്നില്ല. ശരീരത്തിന്റെ ആരോഗ്യസ്ഥിതി നഷ്ടപ്പെടുന്നതും, ജീവിതശൈലിയും, ഭക്ഷണക്രമവും എല്ലാം ഈ രോഗത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം അനാരോഗ്യകരമായ സാഹചര്യങ്ങൾ നമുക്ക് ഒഴിവാക്കാം. കരൾ എന്ന അവയവം ഒരു മനുഷ്യന്റെ വയറിനകത്ത് വാരിയെല്ലിനു താഴെയായി വലതുവശത്തായാണ് കാണപ്പെടുന്നത്.

ഭക്ഷണം ദഹിപ്പിക്കുന്നതിനും, ശരീരത്തിൽ നിന്നും മാലിന്യങ്ങൾ, വിഷ വസ്തുക്കൾ നീക്കം ചെയ്തതിനും കരള് ഒരു അത്യന്താഭിഷേതമായ അവയവമാണ്. പലപ്പോഴും കരൾ രോഗം നമ്മുടെ ജീവിതശൈലി പ്രശ്നങ്ങൾ p പാരമ്പര്യമായും വരാനുള്ള സാധ്യതകൾ ഏറെയാണ്. അതുകൊണ്ടുതന്നെ കരൾ രോഗത്തെക്കുറിച്ച് നാം വളരെയധികം ബോധവാന്മാരായിരിക്കേണ്ടതുണ്ട്. കരൾ എന്ന അവയവം ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്ന പ്രവർത്തിയിലും പങ്കുചേരുന്നുണ്ട് എന്നതുകൊണ്ട് തന്നെ, വളരെ നല്ല ആരോഗ്യസ്ഥിതി ഹൃദയത്തിന് തുല്യമായി കരളിനും ഉണ്ടാകേണ്ടതുണ്ട്.

   

കാലുകളിൽ ആകാരണമായി നീരുണ്ടാവുക, കാലുകൾക്ക് നിറം ഇരുണ്ടു വരുക എന്നതെല്ലാം രോഗത്തിന്റെ ലക്ഷമായി കാണാം. ഏറ്റവും കഠിനമായി രോഗം നിങ്ങളെ ബാധിച്ചു കഴിയുമ്പോൾ ആണ് കണ്ണുകളിൽ എല്ലാം മഞ്ഞ നിറം ഉണ്ടാകുന്നതും, മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നത്. മുഖത്തും കാലുകളിലും കരൾ രോഗത്തെ തുടർന്ന് അമിതമായി നീര് ഉണ്ടാകാം. നിങ്ങളുടെ ശരിയത്തിൽ ഇതിൽ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ, ഇതിന്റെ കാരണം ഒരു ഡോക്ടറെ കണ്ട് ഉറപ്പിക്കുക.