നിങ്ങൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതകളെ മുൻകൂട്ടി തിരിച്ചറിയാം.

ഹൃദയം എന്നത് ഒരു മനുഷ്യ ശരീരത്തിലെ ബ്ലഡ് സർക്കുലേഷനെ മാത്രമല്ല ശരീരത്തിന്റെ ജീവനെ തന്നെ നിലനിർത്തുന്ന അവയവമാണ്. ഏതെങ്കിലും തരത്തിൽ ഇതിലേക്കുള്ള വാൽവുകൾക്ക് തകരാർ സംഭവിക്കുന്നത്, രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാവുകയും ചെയ്യുമ്പോൾ ഹൃദയാഘാതം ഉണ്ടാകാനും, ഇതുമൂലം വ്യക്തി മരിച്ചു പോകാനും ഇടയുണ്ട്. ചില ആളുകൾക്ക് അവരുടെ പാരമ്പര്യത്തിൽ തന്നെ ഹൃദയാഘാതം ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഇത് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്ന് മനസ്സിലാക്കി ജീവിതശൈലി നിയന്ത്രിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്.

അധികാരങ്ങളിൽ ഇതുപോലെയല്ല ഇന്ന് ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്കും ഹൃദയാഘാതം ഉണ്ടാകുന്നതായി കാണുന്നു. ഇതിനുള്ള ഏറ്റവും വലിയ കാരണം നമ്മുടെ ഭക്ഷണ രീതിയും ജീവിതശൈലിയും ആണ്. ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്കാരം കൊണ്ട് തന്നെ കുട്ടികൾ ശരീരത്തിന് ചേരുന്ന രീതിയിലല്ലാതെ തന്നെ തടി വയ്ക്കുകയും, ശരീരത്തിൽ അമിതമായി കൊഴുപ്പടിഞ്ഞു കൂടുകയും ചെയ്യുന്നുണ്ട്. ഇത് രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകാൻ വലിയ കാരണമായി തീരുകയും ഇതുവഴി ഹൃദയാഘാതം ഉണ്ടാവുകയും ചെയ്യുന്നു. പ്രായമായ ആളുകൾ ആണെങ്കിൽ ചില സമയങ്ങളിൽ പെട്ടെന്ന് ഉണ്ടാകുന്ന നെഞ്ചുവേദനയും വിയർക്കലും ചിലപ്പോൾ പെട്ടെന്ന് തന്നെ മാറി കിട്ടിയേക്കും.

   

എങ്കിലും ഇത് ഹൃദയത്തിന്റെ ആരോഗ്യം നഷ്ടപ്പെടുന്നതിന്റെയും, ഹൃദയാഘാതം ഉണ്ടാകാൻ പോകുന്നതിന്റെയും മുൻ സൂചനയായി കണക്കാക്കണം. ഉടൻതന്നെ ഒരു ഡോക്ടറെ കണ്ട് ഇത് നിർണയിക്കേണ്ടതും അത്യാവശ്യം ആണ്. ആദ്യമേ തന്നെ കണ്ടുപിടിക്കുകയാണ് എന്നുണ്ടെങ്കിൽ ഇതിനുവേണ്ട മരുന്നുകളിലൂടെ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. അല്ലാത്തപക്ഷം ചിലർക്ക് സർജറികളും നടത്തേണ്ടതായി വരാം. മറ്റു ചിലർക്ക് ഇത് അവഗണിക്കുന്നത് വഴി മരണം വന്നുചേരാനും ഇടയുണ്ട്.