നിങ്ങൾക്കറിയാമോ നക്ഷത്രപ്രകാരം നിങ്ങളുടെ ഇഷ്ട മൃഗം ഏതാണെന്ന്.

ജ്യോതിഷ ശാസ്ത്രപ്രകാരം 27 നക്ഷത്രങ്ങളാണ് പ്രധാനമായും ഉള്ളത്. ഇവയിൽ ഓരോ നക്ഷത്രത്തിനും ഓരോ പ്രത്യേക ഇഷ്ടം മൃഗങ്ങൾ ഉണ്ട്. ഇവ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കുകയാണെങ്കിൽ ഒരിക്കലും അവയെ ഉപദ്രവിക്കാതിരിക്കാൻ, ദോഷം വരുന്ന രീതിയിലുള്ള പ്രവർത്തികളിലേക്ക് പോകാതിരിക്കാൻ സാധിക്കും. ഇത്തരത്തിൽ ഓരോ നക്ഷത്രത്തിന്റെയും ഇഷ്ട മൃഗങ്ങൾ വ്യത്യസ്തങ്ങളാണ്. ഇതിൽ ഏറ്റവും ആദ്യത്തെ നക്ഷത്രം അശ്വതി നക്ഷത്രമാണ്.

അശ്വതി നക്ഷത്രത്തിന് ഇഷ്ടമൃഗം കുതിരയാണ്. രണ്ടാമതായി ഭരണി നക്ഷത്രക്കാർക്ക് ഇഷ്ട മൃഗമായി വരുന്നത് ആനയാണ്. കാർത്തിക നക്ഷത്രത്തിൽ ജനിച്ചവരുടെ ഇഷ്ടമൃഗം ആടാണ്. രോഹിണി നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് ഇഷ്ടമൃഗമായി വരുന്നത് പാമ്പാണ്. മകയിരം നക്ഷത്രത്തിൽ ജനിച്ചവർക്കും പാമ്പ് തന്നെയാണ് ഇഷ്ട മൃഗം. തിരുവാതിര നക്ഷത്രക്കാർക്ക് ഇഷ്ടം നായ ആണ്. പൂയം നക്ഷത്രത്തിൽ ജനിച്ചവൻ ആണെങ്കിൽ ഇഷ്ടമൃഗം പൂച്ചയാണ്. പുണർതം നക്ഷത്രത്തിൽ ജനിച്ചവരുടെ ഇഷ്ടമൃഗം ആടാണ്. ആയില്യം നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ ഇഷ്ടമ കരിമ്പൂച്ചയാണ്.

   

പൂരം നക്ഷത്രത്തിൽ ജനിച്ചവർക്കും, മകം നക്ഷത്രത്തിൽ ജനിച്ചവർക്കും ഇഷ്ട മൃഗമായി വരുന്നത് എലിയാണ്. ഉത്രം നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ ഇഷ്ടമൃഗം ഒട്ടകമാണ്. അത്തം നക്ഷത്രത്തിൽ ആണ് ജനിച്ചിരിക്കുന്നതെങ്കിൽ ഇവരുടെ ഇഷ്ടമതം പോത്താണ്. ചിത്തിര നക്ഷത്രക്കാരുടെയും, ചോതി നക്ഷത്രക്കാരുടെയും ഇഷ്ടമൃഗം പുലിയാണ്. വിശാഖം നക്ഷത്രത്തിൽ ജനിച്ചവരുടേത് സിംഹമാണ്. അനിഴം നക്ഷത്രത്തിൽ ജനിച്ചവരുടേത് മാൻ ആണ്. തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവരുടെ ഇഷ്ടമൃഗം പൂവൻ കോഴിയാണ്. മൂലം നക്ഷത്രത്തിൽ ജനിച്ചവരുടേത് നായയാണ്. പൂരാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഇഷ്ടമൃഗം ആടാണ്. ഉത്രാടം നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ ഇഷ്ടമൃഗം കാളയാണ്.