ഒരു ഓപ്പറേഷനും ഇല്ലാതെ തന്നെ നട്ടെല്ല് വേദന മാറ്റാം.

ഇന്ന് ആളുകൾക്ക് അവരുടെ ജീവിതശൈലിയുടെ ഭാഗമായിത്തന്നെ സമ്മാനമായി ലഭിച്ച ഒന്നാണ് നടുവേദന എന്നുള്ളത്. നടുവേദന ഇല്ലാത്ത ആളുകൾ ഇന്ന് ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. ഇരുന്നുകൊണ്ട് മാത്രമുള്ള ജോലികളാണ് അധികവും ചെയ്യുന്നത് എന്നത് കൊണ്ടുതന്നെ നടുവിനെ അധികം സ്ട്രസ്സ് ഉണ്ടാകുന്നു, ഇത് വേദന ഉണ്ടാക്കുകയും ചെയ്യുന്നു. നട്ടെല്ല് എന്നത് ഒരുപാട് ഡിസ്കുകൾ ചേർത്ത് അടുക്കി വെച്ച് ഉണ്ടാക്കിയിട്ടുള്ള ഒരു അവയവമാണ്. ഈ ഡിസ്ക്കുകളിൽ ഏതെങ്കിലും ഒരെണ്ണത്തിന് സ്ഥാനം മാറ്റം സംഭവിച്ചാൽ തന്നെ ഒരുപാട് ബുദ്ധിമുട്ട് നട്ടെല്ലിന് ഉണ്ടാകും.

അതുപോലെതന്നെ കാലുകളിൽ ഉണ്ടാകുന്ന എന്തെങ്കിലും തകരാറും നട്ടെല്ലിന് ബാധിക്കാറുണ്ട്. ഇതിന്റെ കാരണം കാലുകളിലേക്ക് ഉള്ള ഞരമ്പുകൾ നട്ടെല്ലിൽ നിന്നാണ് ആരംഭിക്കുന്നത് എന്നതാണ്. നട്ടെല്ലിന് ചുറ്റുമുള്ള മസിലുകൾക്ക് അമിതമായി പ്രഷർ ഉണ്ടാകുന്ന സമയത്തും നടുവേദന ഉണ്ടാകാറുണ്ട്. അധികമായി നട്ടെല്ലിന് പ്രഷർ വരുന്ന രീതിയിലുള്ള ജോലിഭാരം നമ്മൾ ചെയ്യുന്നുണ്ടെങ്കിൽ ഇടയ്ക്ക് അതിനെ ഒരു റസ്റ്റ് കൊടുത്ത് അല്പസമയത്തിനുശേഷം വീണ്ടും ആ ജോലി ചെയ്യുക എന്ന രീതിയാണ് നാം പാലിക്കേണ്ടത്.

   

ഓപ്പറേഷൻ എന്നത് ഒരു ചികിത്സാ രീതിയാണ് എങ്കിലും, എല്ലാതരം നട്ടെല്ല് വേദനയ്ക്കും ഓപ്പറേഷൻ ചെയ്യേണ്ടതായിട്ടില്ല. പലപ്പോഴും നല്ല രീതിയിൽ ഒരു റസ്റ്റ് എടുക്കുകയാണ് എങ്കിൽ തന്നെ നട്ടെല്ല് വേദന ഒരു പരിധി വരെ മാറി നിൽക്കും. അതുകൊണ്ടുതന്നെ എപ്പോഴെങ്കിലും നിങ്ങൾക്ക് നടുവേദന ഉണ്ടാകുന്നുണ്ടെങ്കിൽ ഉടൻതന്നെ ശരിയായ രീതിയിൽ കിടന്നു നട്ടെല്ലിന് നല്ല റസ്റ്റ് കൊടുക്കുക. ഉറപ്പായും ഇതുകൊണ്ട് റിസൾട്ട് ഉണ്ടാകും.