ഈ മരുന്ന് കഴിക്കാറുണ്ടോ, എങ്കിൽ നിങ്ങൾക്ക് ഉറപ്പായും വൃക്കകൾ നശിച്ചിരിക്കും.

ഒരു മനുഷ്യ ശരീരത്തിലെ അരിപ്പകൾ ആയി പ്രവർത്തിക്കുന്ന അവയവമാണ് കിഡ്നി അഥവാ വൃക്ക. പയർ വിത്തിന്റെ ആകൃതിയിൽ ശരീരത്തിൽ നിലനിൽക്കുന്നവയാണ് ഇവ. ശരീരത്തിൽ അനാവശ്യമായി ഉണ്ടാകപ്പെടുന്ന വേസ്റ്റുകളെ അരിച്ചെടുത്ത് മൂത്രമാക്കി പുറത്തു കളയുന്ന പ്രവർത്തിയാണ് വൃക്കകൾ ചെയ്യുന്നത്. വേസ്റ്റുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന നല്ല ഗുണമുള്ളവയാണെങ്കിലും ഇവ അനാവശ്യമായാണ് ശരീരത്തിൽ ഉണ്ടാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവയെ വേസ്റ്റ് ആയിട്ടാണ് കരുതപ്പെടുന്നത്, ശരീരത്തിൽ നിന്നും പുറന്തള്ളുന്നത്.

പ്രധാനമായും വൃക്ക രോഗമുണ്ടോ എന്ന് തിരിച്ചറിയുന്നത് മൂത്രം ടെസ്റ്റ് ചെയ്താണ്. മൂത്രത്തിലൂടെ പത പോവുകയോ, മൂത്രത്തിന്റെ അളവ് കുറയുകയോ, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും വൃക്കകൾക്ക് തകരാറുണ്ട് എന്ന് വേണം സംശയിക്കാൻ. മൂത്രത്തിലൂടെ ആൽബുമിൻ എന്ന പ്രോട്ടീൻ കണ്ടന്റ് പോകുന്നതാണ് കിഡ്നി രോഗത്തിന്റെ പ്രധാന ലക്ഷണം ആയി മനസ്സിലാക്കാവുന്നത്. രണ്ടു തരത്തിലാണ് കിഡ്നിക്ക് രോഗങ്ങൾ ഉണ്ടാകുന്നത്. ഒന്ന് പെട്ടെന്ന് ഉണ്ടാകുന്ന കിഡ്നി രോഗങ്ങൾ, രണ്ട് ഘട്ടംഘട്ടമായി കിഡ്നിക്ക് രോഗം ബാധിക്കുന്നത്.

   

രണ്ടാമതായി പറയുന്ന ഘട്ടം ഘട്ടമായി രോഗാവസ്ഥയിലാകുന്നത് തിരിച്ചറിയുക അല്പം ബുദ്ധിമുട്ടാണ് എങ്കിലും ഇത് മൂത്രത്തിലൂടെ നമുക്ക് മനസ്സിലാക്കാം. മൂത്രത്തിൽ കല്ല് ഉണ്ടാവുക, കിഡ്നി സ്റ്റോൺ ഉണ്ടാവുക, ഏതെങ്കിലും തരത്തിലുള്ള മരുന്നുകളുടെ അമിതമായ ഉപയോഗം കൊണ്ട് കിഡ്നിക്ക് രോഗാവസ്ഥ ഉണ്ടാകും. അതുപോലെതന്നെ ജലാംശം കുറയുന്നതും കിഡ്നിയെ രോഗാവസ്ഥയിലാക്കും. പ്രധാനമായി നാം കഴിക്കുന്ന വേദനസംഹാരികൾ നമ്മുടെ കിഡ്നിയെ നശിപ്പിക്കും എന്നത് തീർച്ചയാണ്. അതുകൊണ്ട് ഒരിക്കലും അനാവശ്യമായി അവ ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം.